Wednesday, July 28, 2021

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി ജഡ്ജി

Must Read

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറു മാസം കൂടി സമയം തേടി വിചാരണക്കോടതി ജഡ്ജി ഹണി എം. വർഗീസ് സുപ്രീംകോടതിയെ സമീപിച്ചു. ലോക്ഡൗണിനെത്തുടർന്ന് കോടതി അടച്ചിടേണ്ടി വന്നത് ചൂണ്ടിക്കാട്ടിയാണിത്. കോവിഡ് രണ്ടാം തരംഗത്തിൽ മേയിൽ ആഴ്ചകളോളം കോടതി അടച്ചിടേണ്ടി വന്നു. വിചാരണ പ്രതീക്ഷിച്ച വേഗത്തിൽ നീങ്ങിയില്ല. ഇതെല്ലാം ചൂണ്ടിക്കാട്ടിയാണ് അപേക്ഷ. വിചാരണയുടെ രണ്ടാം ഘട്ടത്തിൽ 84 സാക്ഷികളുടെ വിസ്താരം പൂർത്തിയാക്കി. അവധി ദിനങ്ങളും ലോക്ഡൗണും അഭിഭാഷകർ കേസ് നീട്ടിവെക്കാൻ ആവശ്യപ്പെട്ടതുമൊക്കെ വിചാരണ വൈകാൻ കാരണമായി. ഇതുവരെ 174 സാക്ഷികളെ വിസ്തരിച്ചു. കഴിഞ്ഞ നവംബറിൽ കൂടുതൽ സമയം തേടി അപേക്ഷ നൽകിയപ്പോൾ 2021 ഒാഗസ്റ്റിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഇനി സമയം നീട്ടി നൽകാനാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News