Friday, June 25, 2021

ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പതിനാല് ലക്ഷം; മരണസംഖ്യ 35.64 ലക്ഷം

Must Read

ന്യൂയോർക്ക്: ആഗോളതലത്തിൽ കൊറോണ വൈറസ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ നാല് ലക്ഷത്തിനടുത്ത് പുതിയ കൊറോണ വൈറസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി പതിനാല് ലക്ഷം കടന്നിരിക്കുന്നു. കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചവരുടെ മരണസംഖ്യ 35.64 ലക്ഷമായി ഉയർന്നിരിക്കുകയാണ്. കോവിഡിൽ നിന്നും രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി മുപ്പത്തിയേഴ് ലക്ഷം പിന്നിട്ടു.

ഇന്ത്യയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 1.26 ലക്ഷം പേർക്കാണ് കൊറോണ വൈറസ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2.81 കോടിയിലധികം പേർക്കാണ് ഇതുവരെ രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ചത്. രാജ്യത്ത് ആകെ മരണസംഖ്യ 3.31 ലക്ഷമായിരിക്കുന്നു. നിലവിൽ കോവിഡ് രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി നാൽപ്പത്തിയൊന്ന് ലക്ഷം കോവിഡ് രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത് ലക്ഷം കടന്നതായി റിപ്പോർട്ട് ചെയ്തു.

ആഗോളതലത്തിൽ ഏറ്റവും കൂടുതൽ പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത് ഇന്ത്യയിലാണ്. വേൾഡോമീറ്റർ കണക്ക് പ്രകാരം അമേരിക്കയിൽ അയ്യായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.115 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം ബ്രസീലിലും സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ 32,554 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 874 പേർ മരിച്ചു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News