Monday, June 21, 2021

ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിനാല് ലക്ഷം പിന്നിട്ടു; മരണസംഖ്യ 37.05 ലക്ഷമായി

Must Read

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ അഞ്ച് ലക്ഷത്തോളം പുതിയ കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി ഇരുപത്തിനാല് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.05 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി അമ്പത് ലക്ഷം കടന്നു.

ഇന്ത്യയിൽ 24 മണിക്കൂറിനിടെ 1.34 ലക്ഷം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് 2.84 കോടിയിലധികം പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ആകെ മരണം 3.38 ലക്ഷമായി. നിലവിൽ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യു എസിൽ മൂന്ന് കോടി നാൽപ്പത്തിയൊന്ന് ലക്ഷം രോഗബാധിതരുണ്ട്. ഇവിടെ മരണസംഖ്യ അറുപത്തിയൊന്ന് ലക്ഷം കടന്നു.

ലോകത്ത് ഏറ്റവും കൂടുതൽ പേർ കഴിഞ്ഞ 24 മണിക്കൂറിനിടെ മരണപ്പെട്ടത് ഇന്ത്യയിലാണ്. വേൾഡോമീറ്റർ കണക്ക് പ്രകാരം അമേരിക്കയിൽ പതിനാറായിരത്തോളം പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. 500 പേരാണ് മരണപ്പെട്ടത്. അതേസമയം, ബ്രസീലിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. ഇവിടെ 94,509 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. 24 മണിക്കൂറിനിടെ 2,394 പേർ മരണപ്പെടുകയും ചെയ്‌തു.

Leave a Reply

Latest News

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി; രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി

കാലടിയിൽനിന്ന് തടിയുമായി കണ്ണൂരിലേക്കു പോയ ലോറിയും പെരുമ്പാവൂരിൽനിന്ന് വിനീറുമായി കണ്ണൂരിലേക്കു പോയ ലോറിയും പിടികൂടി. രണ്ട് വാഹനങ്ങൾക്കുമായി 61,000 രൂപ പിഴ ചുമത്തി. മറ്റു സംസ്ഥാനങ്ങളിൽ...

More News