നവാഗതനായ മനു വാര്യര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് മുഖ്യ കഥാപാത്രത്ത അവതരിപ്പിക്കുന്ന ‘കുരുതി’ എന്ന സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ‘കൊല്ലും എന്ന വാക്ക്. കാക്കും എന്ന പ്രതിജ്ഞ! ഇവിടം ‘കുരുതി’ ആരംഭിക്കുന്നു എന്ന ടാഗ് ലൈനുമായാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്.അഭിനന്ദന് രാമാനുജം ഛായാഗ്രഹണം നിര്‍വഹിക്കുന്നു.റഫീഖ് അഹമ്മദ് എഴുതിയ വരികള്‍ക്ക് ജേക്സ് ബിജോയ് സംഗീതം പകരുന്നു. അനിഷ് പള്ളിയാല്‍ കഥ ഒരുക്കുന്ന ‘കുരുതി’യുടെ ചിത്രീകരണം ഡിസംബര്‍ 9ന് ആരംഭിക്കുന്നു.
പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന് ഒരുക്കുന്ന ഈ ചിത്രത്തില്‍ പൃഥ്വിരാജിനോടൊപ്പം റോഷന് മാത്യൂ, ഷൈന്‍ ടോം ചാക്കോ, മുരളി ഗോപി, മാമുക്കോയ, ശ്രിന്ദ, മണികണ്ഠന് ആചാരി, നവാസ് വള്ളിക്കുന്ന്, നെസ്ലന്‍, സാഗര്‍ സൂര്യ തുടങ്ങി നിരവധിപേര്‍ അഭിനയിക്കുന്നുണ്ട്.എഡിറ്റിംഗ് അഖിലേഷ് മോഹന്‍, പ്രൊജക്റ്റ് ഡിസൈനര്‍ ഗോകുല്‍ ദാസ്, പോസ്റ്റര്‍ ആനന്ദ് രാജേന്ദ്രന്, കോസ്റ്റ്യൂം ഇര്‍ഷാദ് ചെറുകുന്ന്, മേക്കപ്പ് അമല്‍, ലൈന്‍ പ്രൊഡ്യൂസര്‍ ഹാരിസ് ദേസം, സ്റ്റില്‍സ് സിനറ്റ് സേവ്യര്‍, സൗണ്ട് എഡിറ്റ് & ഡിസൈന്‍ അരുണ്‍ വര്‍മ, ഓഡിയോഗ്രഫി രാജകൃഷ്ണന്, പ്രൊമോഷന്- പൊഫ്ഫാക്റ്റ്യാ,വാര്‍ത്ത പ്രചരണം എ എസ് ദിനേശ് എന്നിവരാണ്.The title poster of the movie ‘Kuruthi’ directed by newcomer Manu Warrier and starring Prithviraj in the lead role has been released. The word ‘kill’. Pledge of allegiance!