Sunday, January 23, 2022

ടിക്കറ്റെടുത്തത് തൃപ്പൂണിത്തുറയിൽനിന്ന്. ടിക്കറ്റ് എടുത്തു നൽകിയത് കോഴിക്കോട് സ്വദേശി

Must Read

ടിക്കറ്റെടുത്തത് തൃപ്പൂണിത്തുറയിൽനിന്ന്. ടിക്കറ്റ് എടുത്തു നൽകിയത് കോഴിക്കോട് സ്വദേശി. ടിക്കറ്റിന്റെ ഉടമയുടെ വീട് വയനാട്ടിൽ. ടിക്കറ്റിന്റെ ഉടമ ജോലി ചെയ്യുന്നതാകട്ടെ ദുബായിലും!

കൽപറ്റ∙ കേരള സംസ്ഥാന ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയായിരുന്നു ഇത്തവണ ഓണം ബംബറിലൂടെ വിജയിക്കു ലഭിച്ചത്–12 കോടി രൂപ! ഇന്നേവരെ കേട്ടിട്ടില്ലാത്ത വിധം ട്വിസ്റ്റുകളോടെയാണ് ആ ഒന്നാം സമ്മാനം വിജയിയിലേക്ക് എത്തുകയും ചെയ്തിരിക്കുന്നത്. ടിക്കറ്റെടുത്തത് തൃപ്പൂണിത്തുറയിൽനിന്ന്. ടിക്കറ്റ് എടുത്തു നൽകിയത് കോഴിക്കോട് സ്വദേശി. ടിക്കറ്റിന്റെ ഉടമയുടെ വീട് വയനാട്ടിൽ. ടിക്കറ്റിന്റെ ഉടമ ജോലി ചെയ്യുന്നതാകട്ടെ ദുബായിലും! കോഴിക്കോടുള്ള സുഹൃത്ത് വഴിയാണ് വയനാട് സ്വദേശി സെയ്‌തലവി ടിക്കറ്റെടുത്തത്. ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് വാട്‌സാപ്പിൽ അയച്ചു കൊടുക്കുകയും ചെയ്തു. ലോട്ടറിയുടെ വില 300 രൂപ ഗൂഗിൾ പേയിലൂടെ അടച്ചു. നറുക്കെടുപ്പ് നടന്നപ്പോൾ വാ‌ട്സാപ്പിലൂടെയെത്തിയ ടിക്കറ്റിലെ അതേ നമ്പറിന് ഒന്നാം സമ്മാനം– ടിഇ645465

സെയ്‌തലവിയുടെ ഭാര്യ സുഫൈറത്ത്
ദുബായിൽ ഹോട്ടൽ ജീവനക്കാരനാണ് വയനാട് പനമരം സ്വദേശി സെയ്‌തലവി (45). ‘ബംപർ അടിച്ച’ വിവരം തന്നെ വിളിച്ചറിയിച്ചെന്ന് വയനാട്ടിലുള്ള ഭാര്യ സുഫൈറത്ത് പറഞ്ഞു. മകനും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. ‘കോഴിക്കോടുള്ള സുഹൃത്തിന്റെ കയ്യിലാണ് ടിക്കറ്റ്. തൃപ്പൂണിത്തുറയിൽനിന്ന് സുഹൃത്ത് വഴി എടുത്തതാണ്. അദ്ദേഹം ടിക്കറ്റുമായി കോഴിക്കോടുനിന്ന് വയനാട്ടിലേക്ക് വരികയാണ്. കൂടുതൽ വിവരങ്ങൾ ടിക്കറ്റ് ലഭിച്ച ശേഷം അറിയിക്കാം.’– സെ‌യ്തലവിയുടെ വീട്ടുകാർ അറിയിച്ചു.

ദുബായിസെ അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയിൽ സഹായിയാണ് സെ‌യ്തലവി. ആറു വർഷമായി ഇവിടെ ജോലി ചെയ്യുന്നു. ഒരാഴ്ച മുൻപ് അദ്ദേഹത്തിനു വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്പര്‍ ടിക്കറ്റ് എടുത്തത്. ഇവർ രണ്ടുപേരും നേരത്തെ കോഴിക്കോട്ടെ ഹോട്ടലിൽ ഒരുമിച്ച് ജോലി ചെയ്തിരുന്നതാണ്. ടിക്കറ്റ് കയ്യിലുണ്ടെന്ന് സുഹൃത്തും സ്ഥിരീകരിച്ചു. പനമരത്ത് വാടകയ്ക്കാണ് സെയ്‌തവിയുടെ താമസം. കൊല്ലം കരുനാഗപ്പള്ളി ഇടക്കുളങ്ങരയിലെ ഭാഗ്യക്കുറി സബ് ഓഫിസിൽ നിന്നു തൃപ്പൂണിത്തുറ സ്റ്റാച്യു–കിഴക്കേക്കോട്ട റോഡിൽ മീനാക്ഷി ലോട്ടറീ‍‍സ് ഏജൻസിയിൽ വിൽപനയ്ക്കായി കൊണ്ടുപോയ ടിക്കറ്റിനാണ് ഒന്നാം സമ്മാനമടിച്ചത്.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News