Monday, September 27, 2021

തിരുവനന്തപുരം -നിസാമുദീന്‍ എക്‌സ്പ്രസ് ട്രെയിനിൽ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞു

Must Read

തിരുവനന്തപുരം: തിരുവനന്തപുരം -നിസാമുദീന്‍ എക്‌സ്പ്രസ് ട്രെയിനിൽ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞു. കുപ്രസിദ്ധ മോഷ്ടാവ് അഗ്സർ ബാദ്ഷയാണ് മോഷണത്തിന് പിന്നിലെന്നാണ് റെയിൽവേ പോലീസ് അറിയിച്ചിരിക്കുന്നത്.

പ്രതിയുടെ ചിത്രം ആർപിഎഫ് പുറത്തുവിടുകയും ചെയ്തു. ട്രെയിനിൽ ഇയാൾ ഉണ്ടായിരുന്നതായി മറ്റ് യാത്രക്കാരും സ്ഥിരീകരിച്ചു. സമാനമായ രീതിയിൽ ഇതിന് മുൻപും പ്രതി മോഷണം നടത്തിയിട്ടുണ്ടെന്നാണ് റെയിൽവെ പോലീസിന് ലഭിച്ചിരിക്കുന്ന വിവരം.

തി​രു​വ​ന​ന്ത​പു​രം- നി​സാ​മു​ദ്ദീ​ന്‍ എ​ക്സ്പ്ര​സ് ട്രെ​യി​നി​ൽ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്. മൂ​ന്ന് യാ​ത്ര​ക്കാ​രു​ടെ സ്വ​ർ​ണ​വും മൊ​ബൈ​ലും ക​വ​ർ​ന്നു. തി​രു​വ​ല്ല സ്വ​ദേ​ശി വി​ജ​യ​ല​ക്ഷ്മി, മ​ക​ൾ ഐ​ശ്വ​ര്യ, ആ​ലു​വ സ്വ​ദേ​ശി കൗ​സ​ല്യ എ​ന്നി​വ​രാ​ണ് ക​വ​ർ​ച്ച​ക്ക് ഇ​ര​യാ​യ​ത്.

യാ​ത്ര​ക്കാ​രെ മ​യ​ക്കി​യ ശേ​ഷ​മാ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള യാ​ത്ര​ക്കി​ടെ​യാ​ണ് സം​ഭ​വം. കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്ന് വാ​ങ്ങി​യ ഭ​ക്ഷ​ണം ഇ​വ​ര്‍ ക​ഴി​ച്ചി​രു​ന്നു. അ​തി​ന് ശേ​ഷ​മാ​ണ് മ​യ​ക്കം അ​നു​ഭ​വ​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന് പ്രാ​ഥ​മി​ക​മാ​യി ല​ഭി​ച്ച മൊ​ഴി.

വി​ജ​യ​ല​ക്ഷ്മി​യും മ​ക​ളും ഒ​രു കോ​ച്ചി​ലാ​ണു​ണ്ടാ​യി​രു​ന്ന​ത്. കൗ​സ​ല്യ മ​റ്റൊ​രു കോ​ച്ചി​ലാ​യി​രു​ന്നു. വി​ജ​യ​ല​ക്ഷ്മി​യു​ടെ ബാ​ഗു​ക​ളി​ല്‍​നി​ന്ന് പ​ത്ത് പ​വ​ന്‍റെ സ്വ​ര്‍​ണ​വും ര​ണ്ട് മൊ​ബൈ​ല്‍ ഫോ​ണു​ക​ളു​മാ​ണ് മോ​ഷ​ണം പോ​യ​ത്. കൗ​സ​ല്യ​യു​ടെ സ്വ​ര്‍​ണ​ക്ക​മ്മ​ലു​ക​ളും ന​ഷ്ട​പ്പെ​ട്ടു.

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News