Saturday, May 15, 2021

പാങ്ങപ്പാറ കുഞ്ചു വീട് ഭദ്രകാളീ ദേവീ ക്ഷേത്രത്തിൽ ഓഫിസിന്റെ പൂട്ട് പൊളിച്ചു കയറ്റിയ മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്താനായി മേശയിൽ സൂക്ഷിച്ചിരുന്ന നാലു പവൻ കവർന്നു

Must Read

കഴക്കൂട്ടം∙ പാങ്ങപ്പാറ കുഞ്ചു വീട് ഭദ്രകാളീ ദേവീ ക്ഷേത്രത്തിൽ ഓഫിസിന്റെ പൂട്ട് പൊളിച്ചു കയറ്റിയ മോഷ്ടാവ് വിഗ്രഹത്തിൽ ചാർത്താനായി മേശയിൽ സൂക്ഷിച്ചിരുന്ന നാലു പവൻ കവർന്നു. കൂടാതെ ആറു കാണിക്ക വഞ്ചികളിൽ ഉണ്ടായിരുന്ന പണവും കവർച്ച നടത്തി. ഒന്നര ലക്ഷം രൂപയുടെ നഷ്ടം വരുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ ശ്രീകാര്യം പൊലീസിൽ പരാതി നൽകി.

ക്ഷേത്രത്തിലെ കാണിക്ക വഞ്ചികളിൽ നിന്നു പണം എടുത്ത ശേഷം വഞ്ചികൾ ഉപേക്ഷിച്ച നിലയിൽ ഒരു ഫ്ലാറ്റിനു സമീപം കണ്ടെത്തി. വൈകുന്നേരം ക്ഷേത്രം തുറക്കുമ്പോൾ ആണ് ഭാരവാഹികൾ മോഷണ വിവരം അറിയുന്നത്. ഓഫിസിനു സമീപം സൂക്ഷിച്ചിരുന്ന താക്കോൽ എടുത്താണ് ഓഫിസ് തുറന്ന് കവർച്ച നടത്തിയത്. ശ്രീകാര്യം പൊലീസ്, വിരലടയാള വിദഗ്ധർ എന്നിവരെത്തി പരിശോധന നടത്തി.

English summery

The thief broke the lock of the office at Bhadrakali Devi temple in Pangappara Kunchu house and stole four sovereigns kept on the table to be inscribed on the idol.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News