Monday, January 24, 2022

സിഐയുടെ വീട്ടിൽ കള്ളൻ കയറി ; ഒന്നും കിട്ടിയില്ല; ഒടുവിൽ ഗ്യാസ് കുറ്റി മോഷ്ടിച്ച് മടങ്ങി

Must Read

തിരുവനന്തപുരം; കാര്യമായി എന്തെങ്കിലും തടയുമെന്ന് കരുതിയാണ് സിഐയുടെ അടഞ്ഞു കിടന്ന വീട്ടിൽ കള്ളൻ കയറിയത്. പക്ഷേ പ്രതീക്ഷിച്ചതുപോലെ ആയിരുന്നില്ല കാര്യങ്ങൾ, കുറച്ച് പഴയ സാധനങ്ങളല്ലാതെ കാര്യമായി ഒന്നും ഇവിടെയുണ്ടായിരുന്നില്ല. പിന്നെ കള്ളൻ വൈകിയില്ല കൂട്ടത്തിൽ ഏറ്റവും വിലപിടിപ്പുള്ള ഗ്യാസ് കുറ്റിയും ചില്ലറ സാധനങ്ങളും കൊണ്ട് കള്ളൻ കടന്നു. പൊഴിയൂർ സി.ഐ ബിനുകുമാറിന്റെ വീട്ടിലാണ് കള്ളൻ കയറിയത്.

വെള്ളനാടുള്ള സിഐയുടെ വീട് ഏറെ നാളായി അടഞ്ഞു കിടക്കുകയായിരുന്നു. ഇവിടെ നിന്ന് പഴയ റെഡിയോയും ടിവിയും, വിളക്ക്, ഷോക്കേസിൽ വെച്ചിരുന്ന നടരാജ വിഗ്രഹം, കാറിന്റെ താക്കോൽ എന്നിവയാണ് മോഷണം പോയത്. പ്രതീക്ഷിച്ച പോലെ സാധനങ്ങൾ കയ്യിൽ തടയാതിരുന്നതുകൊണ്ടാകാം അടുക്കളയിലുണ്ടായിരുന്ന ​ഗ്യാസ് കുറ്റിയും പൊക്കിയത്. ആകെ പതിനായിരം രൂപയിൽ താഴെയുള്ള സാധനങ്ങളെ പോയിട്ടുള്ളൂവെന്നാണ് പൊലീസ് പറയുന്നത്.

ഇക്കഴിഞ്ഞ ദിവസം വീടിന്റെ വാതിൽ തുറന്നുകിടക്കുന്നതുകണ്ട് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മോഷണ വിവരം അറിയുന്നത്. വിരലടയാള വിദഗ്ധർ സ്ഥലത്തെത്തി പരിശോധന നടത്തി. ആര്യനാട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News