ഇരുപത്തിയഞ്ചാമത് കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ തലശേരി പതിപ്പിന് ഇന്ന് തുടക്കമാകും. ഇന്ന് വൈകിട്ട് സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ. ബാലന് ഓണ്‍ലൈനായി മേള ഉദ്ഘാടനം ചെയ്യും. തലശേരി എ.വി.കെ നായര്‍ റോഡിലെ ലിബര്‍ട്ടികോംപ്ലക്സിലുള്ള അഞ്ച് തിയറ്ററുകളിലും മഞ്ഞോടിയിലെ ലിബര്‍ട്ടി മൂവീ ഹൗസിലുമാണ് പ്രദര്‍ശനമുണ്ടാവുക.ബോസ്നിയന്‍ വംശഹത്യയുടെ അണിയറക്കാഴ്ചകള്‍ ആവിഷ്കരിച്ച ‘ക്വൊവാഡിസ് ഐഡ’യാണ് ഉദ്ഘാടനച്ചത്രം. ഈ മാസം 27 വരെയാണ്ചലച്ചിത്രോത്സവം.
English summary
The Thalassery edition of the 25th Kerala International Film Festival begins today