Thursday, May 13, 2021

കുവൈത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും

Must Read

കുവൈത്ത് സിറ്റി: കുവൈത്തില്‍ താല്‍ക്കാലികമായി അടച്ചിട്ട അന്താരാഷ്ട്ര വിമാനത്താവളം ജനുവരി രണ്ടു മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും. അന്താരാഷ്ട്ര വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കും. ഇതോടൊപ്പം രാജ്യത്തെ കര, സമുദ്രാതിര്‍ത്തികളും തുറക്കും.

തി​ങ്ക​ളാ​ഴ്ച ചേ​ര്‍​ന്ന മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​ലാ​ണ് അ​തി​ര്‍​ത്തി​ക​ളും വി​മാ​ന​ത്താ​വ​ള​വും തു​റ​ക്കാ​ന്‍ തീ​രു​മാ​ന​മാ​യ​ത്. ജ​നി​ത​ക മാ​റ്റം സം​ഭ​വി​ച്ച പു​തി​യ ത​രം കൊ​വി​ഡ് വൈ​റ​സി​ന്റെ വ്യാ​പ​നം ചി​ല വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്താ​രാ​ഷ്ട്ര വാ​ണി​ജ്യ വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ താ​ല്‍​ക്കാ​ലി​ക​മാ​യി കു​വൈ​ത്ത് റ​ദ്ദാ​ക്കി​യ​ത്.

ജനുവരി ഒന്ന് വരെ രാജ്യാതിര്‍ത്തികള്‍ അടയ്ക്കുകയും അന്താരാഷ്ട്ര കൊമേഴ്സ്യല്‍ വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കുകയും ചെയ്തത് ഇനി നീട്ടേണ്ടെന്നാണ് പുതിയ തീരുമാനം.

English summary

The temporarily closed international airport in Kuwait will reopen on January 2

Leave a Reply

Latest News

ഉത്തർപ്രദേശിൽനിന്ന്‌ ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലിയ വലകെട്ടി ബിഹാർ

ഉത്തർപ്രദേശിൽനിന്ന്‌ ഒഴുക്കിവിടുന്ന മൃതദേഹങ്ങൾ തടയാൻ ഗംഗയിൽ വലിയ വലകെട്ടി ബിഹാർ. ബക്‌സർ ജില്ലയിലെ ചൗസായിൽ ഗംഗയിലൂടെ നൂറുകണക്കിന്‌ മൃതദേഹങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഒഴുകിവന്നിരുന്നു. കൂടുതൽ മൃതദേഹങ്ങൾ...

More News