കുത്തബ് മിനാറിലെ ക്ഷേത്രങ്ങളിൽ പുനരുദ്ധാരണം നടത്താൻ സാധിക്കില്ല, ആരാധന നടത്താനും അനുവദിക്കില്ല; കോടതിയിൽ നിലപാട് കടുപ്പിച്ച് ആർക്കിയോളജിക്കൽ സർവേ ഒഫ് ഇന്ത്യ  

0

ന്യൂഡൽഹി: കുത്തബ് മിനാറിനുള്ളിലെ ക്ഷേത്രങ്ങളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്തുന്നതിനുള്ള അപേക്ഷയെ എതിർത്ത് ആർക്കിയോളിക്കൽ സർവേ ഒഫ് ഇന്ത്യ (എ എസ് ഐ). സാകേത് കോടതിയിലാണ് എ എസ് ഐ ഇക്കാര്യം വ്യക്തമാക്കിയത്.ബ്രഹ്മപുത്രയിലെ ഈ തുരങ്കങ്ങളുടെ ദൗത്യം എന്താണ്? ലോകം ഉറ്റുനോക്കുന്നു ഈ തുരങ്കത്തെ
1914 മുതൽ കുത്തബ് മിനാർ ഒരു സംരക്ഷിത സ്മാരകമാണ് അതിന്റെ ഘടനയിൽ മാറ്റം വരുത്താൻ സാധിക്കില്ല. സംരക്ഷിത സ്മാരകം എന്ന പദവി നൽകുന്ന സമയത്ത് ഇത്തരം ഒരു കാര്യം നിലവിലുണ്ടായിരുന്നില്ല, അതിനാൽ ഇതിനുള്ളിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനാവില്ല, എ എസ് ഐ പറയുന്നു.

കുത്തബ് മിനാർ നിർമിച്ചത് രാജാ വിക്രമാദിത്യനാണെന്നും, സൂര്യന്റെ ദിശ പഠിക്കാനുള്ള സ്തംഭം ആയിട്ടാണ് ഇത് പണികഴിപ്പിച്ചതെന്നും എ എസ്‌ ഐയുടെ മുൻ റീജിയണൽ ഡയറക്ടർ ധരംവീർ ശർമ്മ അവകാശപ്പെട്ടതിനെത്തുടർന്നാണ് കുത്തബ് മിനാർ വിവാദം ആരംഭിച്ചത്.കുത്തബ് മിനാർ സമുച്ചയം നിർമ്മിക്കാൻ പഴയ ക്ഷേത്രങ്ങൾ നശിപ്പിച്ചു എന്നത് ചരിത്രപരമായ വസ്തുതയാണ്. എന്നാൽ 1914 മുതൽ സംരക്ഷിക്കപ്പെടുന്ന ഈ സ്മാരകത്തിൽ ആരാധന നടത്താൻ ആർക്കും അവകാശമില്ലെന്നും എ എസ് ഐ ചൂണ്ടിക്കാട്ടുന്നു.കുത്തബ് മിനാറിൽ ഉദ്ഖനനം നടത്തി റിപ്പോർട്ട് സമർപ്പിക്കണമെന്ന് എ എസ് ഐയോട് സാംസ്കാരിക മന്ത്രാലയം ആവശ്യപ്പെട്ടിട്ടുണ്ട്. മിനാരത്തിന്റെ തെക്ക് ഭാഗത്തുള്ള മസ്ജിദിൽ നിന്ന് 15 മീറ്റ‌ർ അകലെ ഖനനം ആരംഭിക്കാമെന്നാണ് മന്ത്രാലയത്തിന്റ സെക്രട്ടറി ഗോവിന്ദ് മോഹൻ കഴിഞ്ഞ ദിവസം അറിയിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here