വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു

0

തൃശൂർ: വിദ്യാർഥിനിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അധ്യാപകനെ സസ്പെൻഡ് ചെയ്തു. തൃശൂരിലെ സ്കൂൾ ഓഫ് ഡ്രാമ ഡീൻ സുനിൽ കുമാറിനെയാണ് സസ്‌പെൻഡ് ചെയ്തത്. കാലിക്കറ്റ് സർവകലാശാല വിസിയുടേത് ആണ് നടപടി.

വി​ദ്യാ​ർ​ത്ഥി​ക​ൾ ദി​വ​സ​ങ്ങ​ളാ​യി ന​ട​ത്തി​വ​ന്ന ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​ത്തി​നൊ​ടു​വി​ലാ​ണ് ഇ​യാ​ൾ​ക്കെ​തി​രെ സ‌​ർ​വ​ക​ലാ​ശാ​ല ന​ട​പ​ടി​യെ​ടു​ത്ത​ത്. അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തു​വ​രെ പ​ഠി​പ്പു​മു​ട​ക്കി​ക്കൊ​ണ്ടു​ള്ള സ​മ​രം തു​ട​രു​മെ​ന്നാ​യി​രു​ന്നു വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​ല​പാ​ട്.

പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യ വി​ദ്യാ​ർ​ഥി​നി​യു​ടെ പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സ് എ​ടു​ത്തെ​ങ്കി​ലും അ​ധ്യാ​പ​ക​നെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. ഒ​ന്നാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​നി​യാ​ണ് സു​നി​ൽ കു​മാ​റി​നെ​തി​രെ പീ​ഡ​ന പ​രാ​തി ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്.

ഓ​റി​യ​ന്‍റേ​ഷ​ൻ ക്ലാ​സി​നി​ടെ പ​രാ​തി​ക്കാ​രി​യാ​യ വി​ദ്യാ​ർ​ഥി​നി​യെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നാ​യ രാ​ജ വാ​ര്യ​ർ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ഗ്രീ​വ​ൻ​സ് സെ​ല്ലി​ൽ പെ​ൺ​കു​ട്ടി പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു. ഇ​തി​ന് പി​ന്നാ​ലെ പെ​ൺ​കു​ട്ടിക്ക് പി​ന്തു​ണ​യു​മാ​യി സു​നി​ൽ കു​മാ​ർ എ​ത്തി.

ആ​ദ്യം സൗ​മ്യ​മാ​യി സം​സാ​രി​ച്ചി​രു​ന്ന ഇ​യാ​ൾ രാ​ത്രി​കാ​ല​ങ്ങ​ളി​ൽ മ​ദ്യ​പി​ച്ച് ലൈം​ഗി​ക ചു​വ​യോ​ടെ വി​ളി​ച്ച് സം​സാ​രി​ച്ചു​വെ​ന്ന് വി​ദ്യാ​ർ​ഥി​നി പ​റ​യു​ന്നു. പെ​ൺ​കു​ട്ടി​യോ​ട് ക​ടു​ത്ത പ്ര​ണ​യ​മാ​ണെ​ന്ന് ഇ​യാ​ൾ പ​റ​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​യാ​ൾ പെ​ൺ​കു​ട്ടി​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇരയാക്കാൻ ശ്ര​മി​ച്ചു. മാ​ന​സി​ക സ​മ്മ​ർ​ദ്ദം സ​ഹി​ക്കാ​നാ​വാ​തെ ഫെ​ബ്രു​വ​രി 13ന് ​പെ​ൺ​കു​ട്ടി ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു. ഇ​തോ​ടെ​യാ​ണ് അ​ധ്യാ​പ​ക​നെ​തി​രെ ന​ട​പ​ടി​യു​ണ്ടാ​കും വ​രെ സ​മ​രം ന​ട​ത്താ​ൻ വി​ദ്യാ​ർ​ഥി​ക​ൾ തീ​രു​മാ​നി​ച്ച​ത്.

Leave a Reply