Thursday, December 2, 2021

തലവടിയില്‍ അധ്യാപിക പുഴയില്‍ വീണുമരിച്ചു

Must Read

ആലപ്പുഴ: തലവടിയില്‍ അധ്യാപിക പുഴയില്‍ വീണുമരിച്ചു. ചെത്തിപ്പുരയ്ക്കല്‍ കൊടുംതറയില്‍ കെ എ സുനു(53)ആണ് മരിച്ചത്. ചെത്തിപ്പുരയ്ക്കല്‍ ഗവ. എല്‍പി സ്‌കൂളിലെ അധ്യാപികയാണ്. വീടിന് പുറകിലെ കടവില്‍ നിന്ന് പാത്രം കഴുകുന്നതിനിടെ കാല്‍വഴുതി പുഴയില്‍ വീഴുകയായിരുന്നു.

ഇന്നലെ പുലര്‍ച്ചെ വീടിനു സമീപത്തെ കുളിക്കടവില്‍ വെച്ചാണ് അപകടം സംഭവിച്ചത്. മൃതദേഹം 4 കിലോമീറ്ററോളം ഒഴുകി ചങ്ങങ്കരി വരെ എത്തി. ബോട്ടിലെ ജീവനക്കാര്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തി കരയ്ക്കടുപ്പിക്കുകയായിരുന്നു

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News