Wednesday, December 1, 2021

അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര വ്യാപാരങ്ങൾക്ക് വിദേശ കറന്‍സി ഉപയോഗിക്കുന്നത് താലിബാന്‍ നിരോധിച്ചു

Must Read

അഫ്ഗാനിസ്ഥാനില്‍ ആഭ്യന്തര വ്യാപാരങ്ങൾക്ക് വിദേശ കറന്‍സി ഉപയോഗിക്കുന്നത് താലിബാന്‍ നിരോധിച്ചു. വിദേശ കറന്‍സികളുടെ ഉപയോഗം മൂലം രാജ്യത്തിന്‍റെ സമ്പദ്‌വ്യവസ്ഥ തകരുമെന്നാണ് താലിബാന്‍ നേതാക്കളുടെ വാദം.

ആ​ഭ്യ​ന്ത​ര വ്യാ​പാ​ര​ത്തി​നാ​യി വി​ദേ​ശ ക​റ​ൻ​സി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ വി​ചാ​ര​ണ ചെ​യ്യു​മെ​ന്ന് താ​ലി​ബാ​ൻ വ​ക്താ​വ് സ​ബി​യു​ള്ള മു​ജാ​ഹി​ദ് അ​റി​യി​ച്ചു. ഓ​ഗ​സ്റ്റി​ലാ​ണ് താ​ലി​ബാ​ന്‍ ഭീ​ക​ര​ര്‍ അ​ഫ്ഗാ​ന്‍റെ പൂ​ര്‍​ണ നി​യ​ന്ത്ര​ണം ഏ​റ്റെ​ടു​ത്ത​ത്. ഇ​തോ​ടെ ദേ​ശീ​യ ക​റ​ന്‍​സി​യാ​യ അ​ഫ്ഗാ​നി​യു​ടെ മൂ​ല്യം ഇ​ടി​യു​ക​യും രാ​ജ്യ​ത്തി​ന്‍റെ ക​രു​ത​ല്‍ ധ​നം വി​ദേ​ശ​ത്ത് മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

രാ​ജ്യ​ത്തി​നു​ള്ളി​ലെ പ​ല ഇ​ട​പാ​ടു​ക​ളും യു​എ​സ് ഡോ​ള​റി​ലാ​ണ് ന​ട​ക്കു​ന്ന​ത്. തെ​ക്ക​ൻ അ​തി​ർ​ത്തി​യി​ലെ വ്യാ​പാ​ര​ങ്ങ​ൾ​ക്ക് പാ​കി​സ്ഥാ​ൻ ക​റ​ൻ​സി​യാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക സ്ഥി​തി​യും ദേ​ശീ​യ താ​ൽ​പ്പ​ര്യ​ങ്ങ​ളും സം​ര​ക്ഷി​ക്കാ​ൻ എ​ല്ലാ പൗ​ര​ന്മാ​രും സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ​ക്കാ​യി അ​ഫ്ഗാ​നി ക​റ​ൻ​സി ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്നാ​ണ് അ​റി​യി​പ്പ്.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News