Monday, January 17, 2022

സസ്പെൻസുകൾ അവസാനിച്ചു; തിരുവോണം ബംപർ  ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി; തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലനാണ് ആ ഭാഗ്യവാൻ

Must Read

കൊച്ചി: സസ്പെൻസുകൾ അവസാനിച്ചു. തിരുവോണം ബംപർ  ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലൻ എന്ന ഓട്ടോ ഡ്രൈവർക്കാണ് 12 കോടിയുടെ ലോട്ടറി അടിച്ചത്. ഈ മാസം പത്തിനാണ് ജയപാലൻ ടിക്കറ്റെടുത്തത്. ലോട്ടറി ടിക്കറ്റ് ബാങ്കിൽ കൈമാറി.

ഫാന്‍സി നമ്പര്‍ കണ്ടാണ് ടിക്കറ്റ് എടുത്തതെന്ന് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 12 കോടി നേടിയ തൃപ്പൂണിത്തുറ മരട് സ്വദേശി ജയപാലന്‍. ദൈവമാണ് മാര്‍ഗം കാണിച്ചുതന്നത്. സഹായത്തിന് ആരും ഇല്ലാതെ വന്നപ്പോള്‍ ദൈവം സഹായവുമായി വന്നതാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ഈ മാസം പത്താം തീയതിയാണ് ടിക്കറ്റ് എടുത്തത്. ഇന്നലെ തന്നെ തന്റെ കൈയിലെ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചതെന്ന്് അറിഞ്ഞിരുന്നു. ഇന്ന് രാവിലെ പത്രത്തില്‍ നോക്കി ഉറപ്പാക്കി. പിന്നാലെ ബാങ്കില്‍ ടിക്കറ്റ് സമര്‍പ്പിക്കുകയായിരുന്നു. സമ്മാന തുക ഉപയോഗിച്ച് കടങ്ങള്‍ തീര്‍ക്കും. വര്‍ഷങ്ങളായുള്ള അതിര് തര്‍ക്കത്തിന് പരിഹാരം ഉണ്ടാക്കുമെന്നും ജയപാലന്‍ പറഞ്ഞു.

മക്കളെ നല്ലനിലയില്‍ എത്തിക്കാന്‍ പണം വിനിയോഗിക്കും. ബന്ധുക്കളെ സഹായിക്കും. 32 വര്‍ഷമായി ഓട്ടോറിക്ഷ ഓടിക്കുന്നു. ഫാന്‍സി നമ്പര്‍ കണ്ടിട്ടാണ് ടിക്കറ്റ് എടുത്തത്. സ്ഥിരമായി ടിക്കറ്റ് എടുക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മണിക്കൂറുകള്‍ നീണ്ട സസ്പെന്‍സുകള്‍ക്ക് ഒടുവിലാണ് തിരുവോണം ബമ്പര്‍ ലോട്ടറിയുടെ ഒന്നാം സമ്മാനം നേടിയ ഭാഗ്യവാനെ കണ്ടെത്തിയത്.
ലോട്ടറി ടിക്കറ്റ് ബാങ്കില്‍ കൈമാറി. നേരത്തെ ഓണം ബമ്പര്‍ ആയ 12 കോടി തനിക്ക് അടിച്ചെന്ന അവകാശവാദവുമായി പ്രവാസി രംഗത്തെത്തിയിരുന്നു. ടിക്കറ്റെടുത്തത് സുഹൃത്ത് വഴിയാണെന്നായിരുന്നു ദുബായില്‍ ഹോട്ടല്‍ ജീവനക്കാരനായ സെയ്തലവിയുടെ അവകാശവാദം.

Leave a Reply

Latest News

‘ആൻഡ് ദ ഗോൾഡ് മെഡൽ ഫോർ ലോംഗ് ആൻഡ് ഹൈജംപ് ഗോസ് ടു…’; ഏഴടി ഉയരത്തിൽ കുതിച്ചു ചാടി മാൻ; അമ്പരന്ന് സോഷ്യൽ മീഡിയ, വീഡിയോ കാണാം

മാൻ പറക്കുന്നത് കേട്ടിട്ടുണ്ടോ ? അപ്പോൾ പിന്നെ കണ്ടിട്ടുണ്ടോ എന്ന് ചോദിക്കേണ്ട കാര്യമില്ലല്ലോ …? ഇപ്പോൾ ഒരു മാൻ വായുവിൽ ഏകദേശം ഏഴടി ഉയരത്തിൽ കുതിച്ചു...

More News