Tuesday, June 22, 2021

രാജ്യദ്രോഹക്കുറ്റം ചുമത്തുന്നതിന് പരിധി നിശ്ചയിക്കാൻ സമയമായെന്ന് സുപ്രീംകോടതി

Must Read

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ദ്രോ​ഹ​ക്കു​റ്റം ചു​മ​ത്തു​ന്ന​തി​ന് പ​രി​ധി നി​ശ്ച​യി​ക്കാ​ൻ സ​മ​യ​മാ​യെ​ന്ന് സു​പ്രീം​കോ​ട​തി. രാ​ജ്യ​ദ്രോ​ഹ​കു​റ്റം ചു​മ​ത്തി ആ​ന്ധ്ര​പ്ര​ദേ​ശ് പോ​ലീ​സ് കേ​സെ​ടു​ത്ത ര​ണ്ട് തെ​ലു​ങ്കു വാ​ർ​ത്താ ചാ​ന​ലു​ക​ൾ​ക്കെ​തി​രാ​യ ന​ട​പ​ടി​ക​ൾ സ്റ്റേ ​ചെ​യ്താ​ണ് പ​രാ​മ​ർ​ശം. ടി​വി5, എ​ബി​എ​ൻ ആ​ന്ധ്രാ​ജ്യോ​തി എ​ന്നീ ചാ​ന​ലു​ക​ൾ​ക്കെ​തി​രെ​യാ​ണ് കേ​സെ​ടു​ത്ത​ത്.

വൈ​എ​സ്ആ​ർ കോ​ൺ​ഗ്ര​സി​ന്‍റെ വി​മ​ത എം​പി കെ. ​ര​ഘു​രാ​മ കൃ​ഷ്ണാം രാ​ജു​വി​ന്‍റെ പ്ര​സ്താ​വ​ന സം​പ്രേ​ഷ​ണം ചെ​യ്ത​തി​നാ​ണ് ചാ​ന​ലു​ക​ൾ​ക്കെ​തി​രെ രാ​ജ്യ​ദ്രോ​ഹ കു​റ്റ​മ​ട​ക്കം ചു​മ​ത്തി കേ​സെ​ടു​ത്ത​ത്. ന​ട​പ​ടി മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ ലം​ഘ​ന​മാ​ണെ​ന്നും സു​പ്രീം​കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​വി​ഡ് കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ സ​ര്‍​ക്കാ​രി​നെ നി​ശി​ത​മാ​യ വി​മ​ര്‍​ശി​ച്ചി​രു​ന്നു വി​മ​ത എംപി.

ആ​ന്ധ്ര പോ​ലീ​സ് എ​ഫ്‌.​ഐ.​ആ​റി​ലൂ​ടെ പ്ര​ഥ​മ​ദൃ​ഷ്ട്യാ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ക​വ​ര്‍​ന്നെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണ് ന​ട​ത്തി​യ​തെ​ന്ന് ജ​സ്റ്റീ​സ് ഡി.​വൈ. ച​ന്ദ്ര​ചൂ​ഡ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് വി​ല​യി​രു​ത്തി.‌ “ഐ​പി​സി​യു​ടെ 124 എ, 153 ​എ​ന്നീ വ​കു​പ്പു​ക​ള്‍​ക്ക് വ്യാ​ഖ്യാ​നം ആ​വ​ശ്യ​മാ​ണെ​ന്ന് ഞ​ങ്ങ​ള്‍ ക​രു​തു​ന്നു. പ്ര​ത്യേ​കി​ച്ചും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും അ​ഭി​പ്രാ​യം സ്വാ​ത​ന്ത്ര്യ​ത്തി​ന്‍റെ​യും അ​വ​കാ​ശ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്.’ കോ​ട​തി പ​റ​ഞ്ഞു.

‌ചാ​ന​ലു​ക​ളു​ടെ ഹ​ർ​ജി​യി​ൽ സു​പ്രീം​കോ​ട​തി ആ​ന്ധ്രാ സ​ർ​ക്കാ​രി​ന്‍റെ പ്ര​തി​ക​ര​ണം തേ​ടി. നാ​ലാ​ഴ്ച​യ്ക്കു​ള്ളി​ൽ മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് സു​പ്രീം​കോ​ട​തി ബെ​ഞ്ച് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. കേ​സി​ൽ ചാ​ന​ലു​ക​ളി​ലെ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കി​ല്ലെ​ന്നും കോ​ട​തി ഉ​റ​പ്പ് ന​ൽ​കി.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News