Wednesday, October 27, 2021

പാമ്പിനെ കടിപ്പിച്ചുള്ള കൊലപാതകങ്ങള്‍ പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണെന്ന് സുപ്രീം കോടതി

Must Read

ന്യുഡല്‍ഹി: പാമ്പിനെ കടിപ്പിച്ചുള്ള കൊലപാതകങ്ങള്‍ പുതിയ ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണെന്ന് സുപ്രീം കോടതി. രാജസ്ഥാനില്‍ നിന്നുള്ള ഒരു കേസില്‍ പ്രതിക്ക് ജാമ്യം നിഷേധിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റീസ് എന്‍.വി രമണ, ജസ്റ്റീസ് സൂര്യ കാന്ത്, ജസ്റ്റീസ് ഹിമ കോഹ്ലി എന്നിവരുടെ ബെഞ്ചിന്റെ പരാമര്‍ശം. രാജസ്ഥാനില്‍ ഭര്‍തൃമാതാവിനെ പാമ്പിനെ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ മരുമകളുടെ ജാമ്യഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

‘പാമ്പാട്ടികളില്‍ നിന്ന് വിഷപ്പാമ്പുകളെ വാങ്ങി ആളുകളെ കടിപ്പിച്ച് കൊല്ലുന്നത് പുതിയ ട്രെന്‍ഡ് ആയിക്കഴിഞ്ഞു. രാജസ്ഥാനില്‍ ഇന് ഇപ്പോള്‍ പതിവാണെന്നും ജസ്റ്റീസ് സൂര്യ കാന്ത് പറഞ്ഞു. തന്റെ കക്ഷിക്കെതിരെ നേരിട്ടുള്ള തെളിവുകളില്ലെന്ന് പ്രതിക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ ആദിത്യ ചൗധരി ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. 2019ലായിരുന്നു സംഭവം.

മുഖ്യപ്രതിയുമായി ചേര്‍ന്ന് പ്രതി കൃഷ്ണ കുമാര്‍ പാമ്പാട്ടിയില്‍ നിന്ന് 10,000 രൂപയ്ക്കാണ് പാമ്പിനെ വാങ്ങിയതെന്ന് ആരോപണമുണ്ടെന്നതും കോടതി ചൂണ്ടിക്കാട്ടി. കൃഷ്ണകുമാര്‍ പാമ്പിനേയോ വിഷമോ വാങ്ങിയത് എന്തിനാണെന്ന് അറിയില്ലായിരുന്നുവെന്ന് അഭിഭാഷകന്‍ പറഞ്ഞു.. അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ മരുന്നിന്റെ ആവശ്യത്തിനാണെന്നാണ് പറഞ്ഞതെന്നും പ്രതിഭാഗം ഉന്നയിച്ചു. കൃഷ്ണകുമാര്‍ പാമ്പുമായി തന്റെ കക്ഷിയുടെ വീട്ടില്‍ ചെന്നിട്ടില്ല. തന്റെ കക്ഷി എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥിനിയാണെന്നും അവരുടെ ഭാവിയെ കരുതി ജാമ്യം നല്‍കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

2019ല്‍ രാജസ്ഥാനിലെ ജുന്‍ജുനു ജില്ലയിലാണ് പാമ്പിനെ ഉപയോഗിച്ചുള്ള കൊല നടന്നത്. കൊല്ലപ്പെട്ട സ്ത്രീയുടെ മരുമകളായ അല്‍പനയാണ് കേസിലെ മുഖ്യപ്രതി. ജയ്പൂര്‍ സ്വദേശിയായ മനീഷുമായി ഇവര്‍ക്കുണ്ടായിരുന്ന അവിഹിത ബന്ധം ഭര്‍തൃമാതാവ് സുബോധ് ദേവി അറിഞ്ഞതാണ് കൊലയ്ക്ക് കാരണം. അല്‍പനയും ഭര്‍തൃമാതാവും മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സുബോധ്‌ദേവിയുടെ ഭര്‍ത്താവ് ജോലി സ്ഥലത്തായിരുന്നു. രണ്ട് മക്കളും സൈനികരായതിനാല്‍ അവരും ജോലി സ്ഥലത്താണ് താമസം.

2018 ജിസംബര്‍ 12നായിരുന്നു അല്‍പനയും സുബോധ് ദേവിയുടെ മകന്‍ സച്ചിനും തമ്മിലുള്ള വിവാഹം. വിാാഹശേഷം സച്ചിന്‍ ജോലി സ്ഥലത്തേക്ക് പോയി. വൈകാതെ മനീഷുമായി അടുത്ത അല്‍പന അയാളുമായി നിരന്തരം ഫോണില്‍ ബന്ധപ്പെട്ടിരുന്നു. ഇവരുടെ ബന്ധം മനസ്സിലാക്കിയ ഭര്‍തൃമാതാവ് അല്‍പ്പനയുമായി വഴിക്കിടുകയും ചെയ്തിരുന്നു. തന്റെ ബന്ധം സുബോധ് ദേവി പുറത്തറിയിക്കുമെന്ന ഭയമാണ് കൊലപാതകത്തിനുള്ള പദ്ധതി ആസൂത്രണം ചെയ്യാന്‍ അല്‍പ്പനയേയും മനീഷിനേയും പ്രേരിപ്പിച്ചതെന്ന് പ്രോസിക്യുഷന്‍ പറയുന്നു.

2019 ജൂണ്‍ 2ന് സുബോധ് ദേവി പാമ്പ് കടിയേറ്റു മരിച്ചു. അല്‍പ്പനയുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ വീട്ടുകാര്‍ ഒന്നര മാസത്തിനു ശേഷമാണ് പോലീസിനു പരാതി നല്‍കിയത്. അല്‍പ്പനയുടെയും മനീഷിന്റെയം ഫോണ്‍ നമ്പറുകളും ഫോണില്‍ നിന്ന് ലഭിച്ച മറ്റു ചില തെളിവുകളും ഇവര്‍ പോലീസിന് കൈമാറി. മരണം നടന്ന ദിവസം അല്‍പ്പനയും മനീഷും തമ്മില്‍ 124 തവണ വിളിച്ചിരുന്നുവെന്നും അല്‍്പനയും കൃഷ്ണകുമാറും തമ്മില്‍ 19 തവണ വിളിച്ചിട്ടുണ്ടെന്നും ചില മെസേജുകളും അയച്ചിട്ടുണ്ട. പോലീസ് കുറ്റപത്രത്തില്‍ പറയുന്നു.

കൊലപാതകത്തില്‍ അല്‍പ്പനയ്ക്കും മനീഷിനും കൃഷ്ണകുമാറിനും പങ്കുണ്ടെന്ന് കണ്ടതോടെ 2020 ജനുവരി നാലിന് ഇവരെ പോലീസ് അറസ്റ്റു ചെയ്യുകയായിരുന്നു.

Leave a Reply

Latest News

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക

ബസ് ഓൺ ഡിമാൻഡിന്റെ പേരിൽ അമിതമായി പണം വാങ്ങില്ലെന്ന് കെഎസ്ആർടിസി ആവർത്തിക്കുമ്പോഴും വിദ്യാർത്ഥികൾ ബസ് ചാർജ്ജ് ഇനത്തിൽനൽകേണ്ടി വരിക കോവിഡിന് മുമ്പ് നൽകിയിരുന്നതിലും നാലിരട്ടി തുക....

More News