Thursday, May 13, 2021

ജീവനക്കാർ കുടിശ്ശികയെന്തെങ്കിലും നൽകാനുണ്ടെങ്കിൽ അവരുടെ ഗ്രാറ്റ്വിറ്റി തടഞ്ഞുവെക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാമെന്ന് സുപ്രീംകോടതി

Must Read

ന്യൂഡൽഹി: ജീവനക്കാർ കുടിശ്ശികയെന്തെങ്കിലും നൽകാനുണ്ടെങ്കിൽ അവരുടെ ഗ്രാറ്റ്വിറ്റി തടഞ്ഞുവെക്കുകയോ പിടിച്ചെടുക്കുകയോ ചെയ്യാമെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ എസ്.കെ. കൗൾ, ദിനേശ് മഹേശ്വരി, ഋഷികേശ് റോയ് എന്നിവരുടെ ബെഞ്ചിന്റേതാണ് വിധി.

ഗ്രാറ്റ്വിറ്റി തടഞ്ഞുവെക്കാനാവില്ലെന്ന രണ്ടംഗ ബെഞ്ചിന്റെ 2017-ലെ നിരീക്ഷണം വിധിയായിരുന്നില്ല, പ്രത്യേക കേസുമായി ബന്ധപ്പെട്ട ഉത്തരവ് മാത്രമായിരുന്നെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതുകൊണ്ടുതന്നെ 2017-ലെ വിധിയെ കീഴ്‌വഴക്കമായി കാണാനാവില്ല. ഗ്രാറ്റ്വിറ്റിയിൽ നിന്ന് വാടകപ്പിഴ പിടിക്കാമെന്ന് 2005-ൽ സുപ്രീംകോടതിയുടെ മറ്റൊരു വിധിയുണ്ടായിരുന്നെന്നും മൂന്നംഗ ബെഞ്ച് ചൂണ്ടിക്കാട്ടി.

സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യയിലെ (സെയിൽ) ജീവനക്കാരന്റെ കേസിലാണ് സുപ്രധാനമായ വിധി. ഔദ്യോഗികവസതിയിൽ കൂടുതൽക്കാലം താമസിച്ചതിന് 1.95 ലക്ഷം രൂപ വാടകയായി ചുമത്തിയിരുന്നു. ഇതു നൽകാൻ ജീവനക്കാരൻ തയ്യാറാവാത്തതിനെത്തുടർന്നാണ് ഗ്രാറ്റ്വിറ്റിയിൽനിന്നു പിടിച്ചത്. ഇതിനെതിരേ ജീവനക്കാരൻ ജാർഖണ്ഡ് ഹൈക്കോടതിയെ സമീപിച്ചു. ഗ്രാറ്റ്വിറ്റിയിൽനിന്ന് തുക പിടിക്കാൻ പാടില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ഇത് സുപ്രീംകോടതിയുടെ മൂന്നംഗബെഞ്ച് റദ്ദാക്കി. ഗ്രാറ്റ്വിറ്റി ഇത്തരത്തിൽ തടഞ്ഞുവെക്കുന്നതിനെതിരായ നിലപാടാണ് സുപ്രീംകോടതി മുൻപ് സ്വീകരിച്ചിട്ടുള്ളത്. വിരമിച്ചശേഷവും ഔദ്യോഗികവസതിയിൽ താമസിച്ച ജീവനക്കാരന്റെ ഗ്രാറ്റ്വിറ്റി തടഞ്ഞുവെച്ചപ്പോൾ അതു പറ്റില്ലെന്നായിരുന്നു 2017-ൽ രണ്ടംഗ ബെഞ്ച് വിധിച്ചത്. മാത്രവുമല്ല, അധികമായി താമസിച്ച സമയത്തെ വാടക മാത്രമേ ഈടാക്കാവൂയെന്നും പിഴത്തുക ചുമത്തരുതെന്നും അന്ന് വിധിച്ചു.

English summary

The Supreme Court has ruled that employees can withhold or withhold their gratuity if they have any arrears.

Leave a Reply

Latest News

കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നൽകുന്ന സമയപരിധി 12–16 ആഴ്ച വരെ ദീർഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി

ന്യൂഡൽഹി: കോവിഷീൽഡ് വാക്സിൻ രണ്ടാം ഡോസ് നൽകുന്ന സമയപരിധി 12–16 ആഴ്ച വരെ ദീർഘിപ്പിക്കണമെന്ന് വിദഗ്ധ സമിതി. ബ്രിട്ടൻ. കാനഡ തുടങ്ങിയ രാജ്യങ്ങൾ ഈ രീതയാണ്...

More News