Sunday, September 26, 2021

ആലുവ യു സി കോളേജ് പ്രിൻസിപ്പലായി ഡോ താര കെ സൈമണിനെ നിയമിച്ചത് ചോദ്യം ചെയ്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാല നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Must Read

ആലുവ യു സി കോളേജ് പ്രിൻസിപ്പലായി ഡോ താര കെ സൈമണിനെ നിയമിച്ചത് ചോദ്യം ചെയ്ത് മഹാത്മാഗാന്ധി സര്‍വ്വകലാശാല നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. ഡോ താര സൈമണിനെതിരെയുള്ള സര്‍വ്വകലാശാലയുടെ നടപടിയെ ജസ്റ്റിസ് ഡി വെ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് രൂക്ഷമായി വിമര്‍ശിച്ചു. താര സൈമണിനെ സര്‍വ്വകലാശാല ഉപദ്രവിക്കുകയാണെന്ന് കോടതി പറഞ്ഞു.

പ്രിൻസിപ്പൽ നിയമനത്തിന് യുജിസി മാനദണ്ഡം അനുസരിച്ചുള്ള യോഗ്യത ഇല്ല എന്നതായിരുന്നു മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വാദം. ദീര്‍ഘകാലം അധ്യാപികയായി ജോലി ചെയ്തത് ചൂണ്ടിക്കാട്ടി സര്‍വ്വകലാശാലയുടെ വാദം കോടതി തള്ളി. കേസിൽ സര്‍വ്വകലാശലക്കാണ് പിഴ ചുമത്തേണ്ടതെന്നും കോടതി പറഞ്ഞു. താര സൈമണല്ല ഇപ്പോൾ പ്രിൻസിപ്പലിന്‍റെ ചുമതല വഹിക്കുന്നതെന്ന് വാദിച്ച കോളേജ് മാനേജുമെ‍ന്‍റിനെയും കോടതി വിമര്‍ശിച്ചു.

Leave a Reply

Latest News

കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍

മലപ്പുറം: കരിപ്പൂര്‍ സ്വര്‍ണക്കടത്ത്‌ കേസില്‍ കൊടുവള്ളി സ്വദേശികള്‍ക്ക്‌ ബംഗളുരുവില്‍ ഒളിത്താവളമൊരുക്കിയയാള്‍ അറസ്‌റ്റില്‍. കൊടുവള്ളി സ്വദേശി മുഹമ്മദ്‌ ബഷീറി(ചിന്നന്‍ ബഷീര്‍ 47) നെയാണ്‌ ബംഗളുരുവില്‍നിന്നു പ്രത്യേക അന്വേഷണ...

More News