Tuesday, December 1, 2020

”അദ്ദേഹത്തിന്റെ ആശയ സംഹിത എന്തുമാവട്ടെ. ഞാന്‍ ആ ചാനല്‍ കാണാറില്ല. തുറക്കാറു പോലുമില്ല. പക്ഷേ, ഇത്തരമൊരു കേസില്‍ ഭരണഘടനാ കോടതിയെന്ന നിലയില്‍ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ അതു നാശത്തിനാണ് വഴിയൊരുക്കുക. ” ജസ്റ്റിസ് ചന്ദ്രചൂഡ്

Must Read

ഡൽഹി ഉപരോധിക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി: വർധിച്ച ജനപിന്തുണ നേടിയ കർഷകസമരം ഡൽഹി ഉപരോധിക്കാനൊരുങ്ങുന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകുന്നില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും ഉപരോധിക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചു....

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന്...

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ...

ന്യൂഡല്‍ഹി: ആത്മഹത്യാ പ്രേരണക്കേസില്‍ അറസ്റ്റിലായ റിപ്പബ്ലിക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമിയെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യേണ്ടതുണ്ടോയെന്ന് മഹാരാഷ്ട്രാ സര്‍ക്കാരിനോട് സുപ്രീം കോടതി. വ്യക്തിസ്വാതന്ത്ര്യം ഇത്തരത്തില്‍ ഹനിക്കപ്പെട്ടാല്‍ അതു നീതിനടത്തിപ്പിനെ പരിഹാസ്യതയിലാക്കുമെന്ന് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് നിരീക്ഷിച്ചു. ഇടക്കാല ജാമ്യം നിഷേധിച്ച ബോംബെ ഹൈക്കോടതി വിധിക്കെതിരെ അര്‍ണബ് നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി നിരീക്ഷണം.

ഇന്ത്യന്‍ ജനാധിപത്യം അസാധാരണമാംവിധം പുനരുജ്ജീവന ശേഷിയുള്ളതാണെന്നും ടെലിവിഷനിലൂടെ അര്‍ണബ് നടത്തുന്ന ആക്രമണങ്ങളെ അവഗണിക്കുകയാണ് വേണ്ടതെന്നും ജസ്റ്റിസ് ഇന്ദിര ബാനര്‍ജി കൂടി അടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.

”അദ്ദേഹത്തിന്റെ ആശയ സംഹിത എന്തുമാവട്ടെ. ഞാന്‍ ആ ചാനല്‍ കാണാറില്ല. തുറക്കാറു പോലുമില്ല. പക്ഷേ, ഇത്തരമൊരു കേസില്‍ ഭരണഘടനാ കോടതിയെന്ന നിലയില്‍ സുപ്രീം കോടതി ഇടപെട്ടില്ലെങ്കില്‍ അതു നാശത്തിനാണ് വഴിയൊരുക്കുക. ” ജസ്റ്റിസ് ചന്ദ്രചൂഡ് അഭിപ്രായപ്പെട്ടു. ആരോപണത്തിന്റെ പേരില്‍ ഒരാളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാനാവുമോ എന്നതാണ് ചോദ്യമെന്ന് കോടതി പറഞ്ഞു.

വ്യക്തിസ്വാതന്ത്ര്യത്തിന്റെ പ്രശ്‌നമല്ല ഇതെന്നും നിയമ പ്രകൃയയുടേത് ആണെന്നും മഹാരാഷ്ട്രാ സര്‍ക്കാരിനു വേണ്ടി ഹാജരായ അമിത് ദേശായി ചൂണ്ടിക്കാട്ടി. അര്‍ണബിന്റെ ജാമ്യാപേക്ഷ കീഴ്‌ക്കോടതി പരിഗണിക്കാനിരിക്കെ സുപ്രീം കോടതി ഇതില്‍ ഇടപെടുന്നത് ഉചിതമല്ലെന്ന് ദേശായി വാദിച്ചു.

English summary

The Supreme Court has asked the Maharashtra government to remand Republic TV editor Arnab Goswami in custody for questioning in a suicide incitement case.

Leave a Reply

Latest News

ഡൽഹി ഉപരോധിക്കാനൊരുങ്ങി കർഷകർ

ന്യൂഡൽഹി: വർധിച്ച ജനപിന്തുണ നേടിയ കർഷകസമരം ഡൽഹി ഉപരോധിക്കാനൊരുങ്ങുന്നു. ആവശ്യങ്ങൾ പരിഗണിക്കാൻ തയാറാകുന്നില്ലെങ്കിൽ ഡൽഹിയിലേക്കുള്ള എല്ലാ അതിർത്തി റോഡുകളും ഉപരോധിക്കുമെന്ന് പ്രക്ഷോഭകർ പ്രഖ്യാപിച്ചു....

നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു

മഡ്‌ഗാവ് ∙ ഐഎസ്എൽ ഫുട്ബോളിൽ എഫ്സി ഗോവയ്ക്ക് ജയം ഇനിയുമകലെ. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് ഗോവയെ സമനിലയിൽ തളച്ചു (1–1). 3 കളികളിൽനിന്ന് 5 പോയിന്റുമായി നോർത്ത് ഈസ്റ്റ് 2–ാം...

സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്;കെഎസ്എഫ്ഇ ശാഖകളിലെ പരിശോധനയ്ക്കു വിജിലൻസ് ഡയറക്ടറാണ് നിർദേശം നൽകിയതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം∙സർക്കാർ അർധ സർക്കാർ സ്ഥാപനങ്ങളിൽ ക്രമക്കേട് ഉണ്ടോ എന്ന് കണ്ടെത്താനാണ് വിജിലൻസ് റെയ്ഡ്. ഏതെങ്കിലും സർക്കാർ സ്ഥാപനത്തില്‍ ക്രമക്കേട് നടക്കുന്നതായി വിവരം ലഭിച്ചാൽ ഇന്റലിജൻസ് വിഭാഗം അന്വേഷണം നടത്തും.കെഎസ്എഫ്ഇ ശാഖകളിലെ...

കാസര്‍കോട് ഫാഷന്‍ ഗോൾഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

കൊച്ചി: കാസര്‍കോട് ഫാഷന്‍ ഗോല്‍ഡ് തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന്‍ എംഎല്‍എയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ആവശ്യമെങ്കില്‍ ചികിത്സയ്ക്ക് സൗകര്യം ഒരുക്കാന്‍ ജയില്‍ അധികൃതര്‍ക്ക് ഹൈക്കോടതി നിര്‍ദേശം നല്‍കി. കീഴ്‌ക്കോടതി...

കോവിഡ് രോഗികളുടെയും ക്വാറന്റൈൻ ഉളളവരുടെയും പട്ടിക തയ്യാറാക്കും; തെരഞ്ഞെടുപ്പിന് പത്ത് ദിവസം മുൻപ് തയ്യാറാക്കുന്ന ഈ പട്ടിക അനുസരിച്ച് പോസ്റ്റൽ ബാലറ്റ്

തിരുവനന്തപുരം: കോവിഡ് രോഗികൾക്കും ക്വാറന്റൈനിൽ കഴിയുന്നവർക്കും ഇത്തവണ പോസ്റ്റൽ വോട്ട് ഉണ്ടായിരിക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ വി ഭാസ്‌കരൻ. തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുമായി ബന്ധപ്പെട്ട് മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. കോവിഡ് രോഗികളുടെയും ക്വാറന്റൈൻ...

More News