കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍ മോചനം ആവശ്യപ്പെട്ടു ഭാര്യ ഉഷ നല്‍കിയ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീം കോടതി ഇന്നത്തേക്കു മാറ്റി

0

കൊച്ചി: കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസില്‍ ശിക്ഷിക്കപ്പെട്ട മണിച്ചന്റെ ജയില്‍ മോചനം ആവശ്യപ്പെട്ടു ഭാര്യ ഉഷ നല്‍കിയ നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത്‌ സുപ്രീം കോടതി ഇന്നത്തേക്കു മാറ്റി. മധ്യവേനലവധിക്കായി അടയ്‌ക്കുന്നതിനു മുമ്പുള്ള സുപ്രീം കോടതിയുടെ അവസാന പ്രവൃത്തിദിനമാണ്‌ ഇന്ന്‌.
സെക്രട്ടറിതല സമിതിയുടെ ശിപാര്‍ശപ്രകാരം 33 തടവുകാരെ മോചിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു മുദ്രവച്ച കവറില്‍ സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്‌. സമിതിയുടെ ശിപാര്‍ശപ്രകാരം മണിച്ചനെ മോചിപ്പിക്കാന്‍ മന്ത്രിസഭായോഗമെടുത്ത ശിപാര്‍ശ ഗവര്‍ണറുടെ പരിഗണനയിലാണ്‌. 2021-ലാണു ശിപാര്‍ശ ഗവര്‍ണര്‍ക്കു സമര്‍പ്പിച്ചത്‌.
മണിച്ചന്റെ അപേക്ഷയില്‍ നാലുമാസമായിട്ടും ജയില്‍ ഉപദേശക സമിതി തീരുമാനമെടുക്കാത്തതു സുപ്രീംകോടതിയെ ചൊടിപ്പിച്ചിരുന്നു. മോചനവുമായി ബന്ധപ്പെട്ട ജയില്‍ ഉപദേശക സമിതിയുടെ ഒറിജിനല്‍ ഫയല്‍ എവിടെയെന്നു കോടതി ഇന്നലെ ചോദിച്ചു. വിഷയത്തില്‍ സര്‍ക്കാര്‍ കൈമാറിയതു്‌ ഇ-ഫയലാണ്‌. എന്നാല്‍ ഒറിജിനല്‍ ഫയല്‍ എവിടെയെന്നു ബെഞ്ചിനു നേതൃത്വം നല്‍കിയ ജസ്‌റ്റിസ്‌ എ.എം. ഖാന്‍വില്‍ക്കര്‍ സംസ്‌ഥാന സര്‍ക്കാരിന്റെ അഭിഭാഷകനോടു ചോദിച്ചു.
മോചനവുമായി ബന്ധപ്പെട്ട ഫയല്‍ ഹാജരാക്കാനാണു സംസ്‌ഥാന സര്‍ക്കാരിനോടു നേരത്തെ കോടതി ആവശ്യപ്പെട്ടത്‌. ഇതേത്തുടര്‍ന്നാണ്‌ ഇ ഫയല്‍ മുദ്ര വച്ച കവറില്‍ സംസ്‌ഥാന സര്‍ക്കാരിന്റെ സ്‌റ്റാന്‍ഡിങ്‌ കോണ്‍സല്‍ കോടതിക്കു കൈമാറിയത്‌. കൈമാറിയ ഫയല്‍ ഫോട്ടോ കോപ്പി പോലെയിരിക്കുന്നുവെന്നു ജസ്‌റ്റിസ്‌ ഖാന്‍വില്‍ക്കര്‍ അഭിപ്രായപ്പെട്ടു. എന്നാല്‍ ഫയല്‍ ഒറിജിനലാണെന്നു സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്നു സ്‌റ്റാന്‍ഡിങ്‌ കോണ്‍സല്‍ മറുപടി നല്‍കി.

LEAVE A REPLY

Please enter your comment!
Please enter your name here