Friday, April 16, 2021

വീട്ടുമുറ്റത്ത് നിന്ന വിദ്യാർത്ഥിയുടെ നെഞ്ചിൽ എയർഗണ്ണിൽ നിന്ന് വെടിയേറ്റു

Must Read

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജി എം എല്‍ എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കെ എം ഷാജി എം എല്‍ എയെ വിജിലന്‍സ് ഇന്ന് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനുള്ള നോട്ടീസ് വിജിലന്‍സ്...

10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു

ന്യൂഡൽഹി: 10, 12 ക്ലാസുകളിലേയ്ക്കുള്ള ഐ.സി.എസ്.ഇ ബോർഡ് പരീക്ഷ മാറ്റിവെച്ചു. രാജ്യത്ത് കോവിഡ് 19 രോഗബാധ കുതിച്ചുയരുന്ന സാഹചര്യത്തിലാണ് പരീക്ഷ മാറ്റിയത്. പുതിയ തീയതി ജൂൺ...

വീട്ടിലെ മാലിന്യം റോഡിൽ തള്ളിയവർക്ക് ശിക്ഷയുമായി വണ്ടൻമേട് പഞ്ചായത്ത്

ഇടുക്കി: വീട്ടിലെ മാലിന്യം റോഡിൽ തള്ളിയവർക്ക് ശിക്ഷയുമായി വണ്ടൻമേട് പഞ്ചായത്ത്. പൊതുസ്ഥലത്ത് മാലിന്യം തള്ളിയവരെ കണ്ടെത്തി അത് തിരികെ വാരിച്ചാണ് പഞ്ചായത്ത് അധികൃതർ നടപടിയെടുത്തത്. ഇവരിൽ...

ചങ്ങനാശേരി: എയർഗണ്ണിൽ നിന്നുള്ള വെടിയേറ്റ് വീട്ടുമുറ്റത്ത് നിന്ന വിദ്യാർത്ഥിയുടെ നെഞ്ചിൽ പരിക്കേറ്റു. പൊട്ടശ്ശേരി കടുത്താലിൽ താഴ്ചയിൽ പദ്മകുമാർശോഭ ദമ്പതികളുടെ മകൻ അമ്പാടിയുടെ (14) നെഞ്ചിലാണ് പെല്ലറ്റ് തുളച്ചുകയറിയത്. സംഭവത്തിൽ തൃക്കൊടിത്താനം സന്തോഷ് നഗർ പാറയിൽ അജേഷ് (26), ചങ്ങനാശേരി പൊട്ടശ്ശേരി തൈപ്പറമ്പിൽ അൻസിൽ (19) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ബുധനാഴ്ച വൈകിട്ടായിരുന്നു സംഭവം. അജേഷും അൻസിലും കൂട്ടുകാരും ചേർന്ന് പൊട്ടശ്ശേരി ഭാഗത്ത് ചതുപ്പു പാടശേഖരത്ത് അലക്ഷ്യമായി എയർഗൺ ഉപയോഗിക്കുന്നതിനിടെ വീട്ടുമുറ്റത്ത് നിന്ന അമ്പാടിക്ക് നേരെയും ചൂണ്ടി. അമ്പാടി നടന്നു മാറുന്നതിനിടെ വെടിയേറ്റു. പാതി തുളഞ്ഞു കയറിയ പെല്ലറ്റ് അമ്പാടി തന്നെ ഊരിയെടുത്തു. ബന്ധുക്കളും നാട്ടുകാരും ചേർന്ന് താലൂക്ക് ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നൽകി. കൂടുതൽ പരിശോധനയ്ക്കായി ഇന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റും. ചങ്ങനാശേരി എസ്.ബി ഹൈസ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയാണ്.

തൃക്കൊടിത്താനം ഇൻസ്‌പെക്ടർ എ. അജീബ്, എസ്.ഐമാരായ രാജേഷ്, സജി സാരംഗ്, എ.എസ്.ഐ ബിജു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ അറസ്റ്റു ചെയ്തത്. അജേഷ് നിരവധി ക്രിമിനൽ കേസുകളിലും അൻസിൽ മയക്കുമരുന്നു കേസിലും പ്രതികളാണെന്ന് പൊലീസ് പറഞ്ഞു.

English summary

The student, who was standing in the backyard, was shot in the chest with an airgun

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News