Thursday, July 29, 2021

പാചകവാതക ഇന്ധനവില വർദ്ധനവിനെതിരെ വിറക് അടുപ്പുകൂട്ടി കഞ്ഞിവെച്ച് സമരം സംഘടിപ്പിച്ചു

Must Read

പാചകവാതക ഇന്ധനവില വർദ്ധനവിനെതിരെ മൗനം പാലിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രതിഷേധം. യൂത്ത് കോൺഗ്രസ് വല്ലം കപ്പേള യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ റയോൺപുരം പോസ്റ്റ് ഓഫീസിനു മുൻപിൽ വിറക് അടുപ്പുകൂട്ടി കഞ്ഞിവെച്ച് സമരം സംഘടിപ്പിച്ചു. കുടുംബ ബഡ്‌ജറ്റിനെ താളം തെറ്റിക്കുന്ന ഇത്തരത്തിലുള്ള വില വർധനവിനെതിരെ യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിൽ നിരവധി വീട്ടമ്മമാർ പങ്കെടുത്തു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ജിന്റോ ജോൺ പ്രതിഷേധ സമരം ഉൽഘാടനം ചെയ്തു. ഡോണി ഡേവിഡ് അധ്യക്ഷതവഹിച്ചു . ജഫർ റോഡ്രിഗസ് സ്വാഗതം പറഞ്ഞു മുഖ്യപ്രഭാഷണം യൂത്ത് കോൺഗ്രസ് ദേശീയ കോർഡിനേറ്റർ റ്റി .ജി സുനിൽ, സമര പരിപാടിയിൽ കോൺഗ്രസ് നേതാക്കളായ എൻ.എ റഹീം ,എ .വി.തോമസ്,. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് അരുൺ കുമാർ കെ .സി ., മുൻസിപ്പൽ കൗൺസിലർ ബീവി അബൂബക്കർ, റോസിലി വർഗീസ്, താരീഹ് ഹസൻ ,സാദിഖ് അമ്പാടൻ, എൻ.എ ഹസ്സൻ ,റ്റി .എ ഹസ്സൻ, എൻ.എ മൻസൂർ ,ജ.പി ജയിംസ്, എ.പിഅവറാച്ചൻ ,എ.ഒ പൗലോസ് ,ഡിജോ ഇ.ഡി,ദിനോ ഇ.ഡി ., സൽസൻ സെബാസ്റ്റ്യൻ, ഇ.പി.ബെഞ്ചമിൻ, യൂത്ത് കോൺഗ്രസ് നേതാക്കളായ ,വിപിൻ ഇ.ഡി സഫീർ മുഹമ്മദ് ,ഷേയ്ഖ് അഫ്സൽ ,വിമേഷ് വിജയൻ,അരുൺ ചാക്കപ്പൻ, ഡയ്സി ടീച്ചർ ,ആഷ്ലി മെൻറ്സ് ,ജെസി സൽസൻ, ബീന ജോയ്, എന്നിവർ പ്രതിഷേധ പരിപാടിയിൽ പങ്കാളികളായി

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News