Sunday, January 23, 2022

ഡൽഹിയിൽ റെസിഡന്‍റ് ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു

Must Read

ന്യൂഡൽഹി: ഡൽഹിയിൽ റെസിഡന്‍റ് ഡോക്ടർമാർ നടത്തിവന്ന സമരം പിൻവലിച്ചു. കോവിഡ് കേസുകൾ ഉയരുന്ന സാഹചര്യത്തിൽ കൂട്ടം ചേർന്നുള്ള സമര പരിപാടികളിൽ നിന്നു പിന്മാറണമെന്ന് ഡൽഹി പോലീസ് ഡോക്ടർമാരോട് ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമരം പിൻവലിച്ചത്. ഭാവി തീരുമാനം സുപ്രീം കോടതിയിലെ സർക്കാർ നിലപാട് നോക്കിയെന്നും ഡോക്ടർമാർ അറിയിച്ചു.

നീ​റ്റ് പി​ജി കൗ​ണ്‍​സി​ലിം​ഗ് വൈ​കു​ന്ന​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സ​മ​രം ന​ട​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന പി​ജി മെ​ഡി​ക്ക​ൽ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ അ​ര ല​ക്ഷ​ത്തോ​ളം ഡോ​ക്ട​ർ​മാ​രു​ടെ പ്ര​വേ​ശ​ന​മാ​ണ് കൗ​ണ്‍​സി​ലിം​ഗ് വൈ​കി​യ​തി​നാ​ൽ മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​ത്.

ഇ​തോ​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ അ​ര ല​ക്ഷ​ത്തോ​ളം റെ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടാ​ൻ പോ​കു​ന്ന​ത് ഒ​രു അ​ധ്യ​യ​ന വ​ർ​ഷ​മാ​ണ്. കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രാ​ല​യ​ത്തി​നു കീ​ഴി​ലു​ള്ള ദേ​ശീ​യ പ​രീ​ക്ഷ ഏ​ജ​ൻ​സി​യാ​ണ് (എ​ൻ​ടി​എ) നീ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷാ ന​ട​ത്തു​ന്ന​ത്.

മെ​ഡി​ക്ക​ൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യി​ക്കു​ന്ന​വ​ർ കൗ​ണ്‍​സി​ലിം​ഗി​നു ശേ​ഷം ജൂ​ണി​യ​ർ റെ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​രാ​യി നി​യ​മി​ത​രാ​കു​ക​യും പ​രി​ശീ​ല​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​ക​ളി​ലെ അ​ത്യാ​ഹി​ത വി​ഭാ​ഗം, ഒൗ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗം എ​ന്നി​വി​ട​ങ്ങ​ളി​ൽ സേ​വ​നം ആ​രം​ഭി​ക്കു​ക​യും ചെ​യ്യു​ക​യാ​ണ് പ​തി​വ്. സാ​ധാ​ര​ണ​യാ​യി ജ​നു​വ​രി​യി​ൽ ന​ട​ക്കു​ന്ന മെ​ഡി​ക്ക​ൽ പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ കൊ​റോ​ണ വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്ന് ഇ​ത്ത​വ​ണ സെ​പ്റ്റം​ബ​റി​ലാ​ണു ന​ട​ന്ന​ത്. ന​വം​ബ​റി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന കൗ​ണ്‍​സി​ലിം​ഗ് ഡി​സം​ബ​ർ അ​വ​സാ​ന​മാ​യി​ട്ടും ന​ട​ന്നി​ട്ടി​ല്ല.

സാ​ന്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന വി​ഭാ​ഗ​ക്കാ​ർ​ക്ക് ഓ​ൾ ഇ​ന്ത്യ മെ​ഡി​ക്ക​ൽ സീ​റ്റു​ക​ളി​ൽ പ​ത്തു ശ​ത​മാ​നം സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തി​ക്കൊ​ണ്ട് 2019 ജ​നു​വ​രി​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ വി​ജ്ഞാ​പ​നം ഇ​റ​ക്കി​യ​ത്. പ​ത്തു ശ​ത​മാ​നം സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​നാ​കു​ന്ന​തി​നു പ​രീ​ക്ഷാ​ർ​ഥി​യു​ടെ വാ​ർ​ഷി​ക കു​ടും​ബ വ​രു​മാ​നം എ​ട്ടു ല​ക്ഷ​ത്തി​ന് താ​ഴെ​യാ​കു​ക​യും സം​വ​ര​ണ വി​ഭാ​ഗ​ത്തി​നു പു​റ​ത്തു നി​ൽ​ക്കു​ക​യും വേ​ണം.

സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​ന​ത്തി​നെ​തി​രെ രാ​ഷ്‌​ട്രീ​യ​ക്കാ​ർ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി പേ​ർ എ​ത്തി​യ​തി​നെ തു​ട​ർ​ന്ന് സു​പ്രീം​കോ​ട​തി കേ​സ് പ​രി​ഗ​ണി​ക്കു​ക​യും സാ​ന്പ​ത്തി​ക സം​വ​ര​ണം ഏ​ർ​പ്പെ​ടു​ത്തു​ന്ന​ത്തി​ൽ അ​ന്തി​മ​തീ​രു​മാ​നം എ​ടു​ക്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​നാ ബ​ഞ്ചി​നെ നി​യോ​ഗി​ക്കു​ക​യു​മാ​യി​രു​ന്നു.

മ​റ്റു പി​ന്നാ​ക്ക വി​ഭാ​ഗ​ക്കാ​ർ​ക്കും സാ​ന്പ​ത്തി​ക പി​ന്നാ​ക്ക വി​ഭാ​ഗ​ത്തി​നും സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​രാ​കു​ന്ന​തി​ന് എ​ട്ടു ല​ക്ഷം രൂ​പ മാ​ന​ദ​ണ്ഡ​മാ​ക്കി​യ​തി​ന്‍റെ സാ​ധു​ത​യെ സു​പ്രീം​കോ​ട​തി ചോ​ദ്യം ചെ​യ്ത​തി​നെ​ത്തു​ട​ർ​ന്ന് സാ​ന്പ​ത്തി​ക സം​വ​ര​ണ​ത്തി​ന്‍റെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പു​നഃ​പ​രി​ശോ​ധി​ക്കു​ന്ന​തി​ന് കേ​ന്ദ്ര സ​ർ​ക്കാ​ർ മൂ​ന്നം​ഗ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ചി​രു​ന്നു. ഇ​തോ​ടെ പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ൽ വി​ജ​യം നേ​ടി​യ അ​ര ല​ക്ഷ​ത്തോ​ളം റെ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ​ക്ക് ന​ഷ്ട​പ്പെ​ടാ​ൻ പോ​കു​ന്ന​ത് ഒ​രു അ​ധ്യ​യ​ന വ​ർ​ഷ​മാ​ണ്.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ നീ​റ്റ് പി​ജി കൗ​ണ്‍​സി​ലിം​ഗ് വേ​ഗ​ത്തി​ലാ​ക്കു​ക​യും അ​ഡ്മി​ഷ​ൻ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​ക​യും ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് റെ​സി​ഡ​ന്‍റ് ഡോ​ക്ട​ർ​മാ​ർ സ​മ​ര​ത്തി​ൽ പ്ര​വേ​ശി​ച്ച​ത്.

Leave a Reply

Latest News

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി

കൊവിഡ് പോസിറ്റീവായ ആരോഗ്യപ്രവർത്തകർക്ക് അവധി നൽകുന്നില്ലെന്ന് പരാതി. പരതയുമായി എത്തിയത് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരാണ്. ആശുപത്രിയിൽ നിന്നാണ് കൊവിഡ് പകർന്നതെന്ന് തെളിയിച്ചാൽ അവധി നൽകാമെന്നാണ്...

More News