Thursday, May 13, 2021

കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല

Must Read

തൃശൂർ: കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല.കാലങ്ങളായുള്ള തന്ത്രമാണത്.പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യമാണ് അവർ മുതലാക്കുന്നതെന്ന് ദീപാ നിശാന്ത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലാണ് ദീപാ നിശാന്ത് ഇക്കാര്യം സൂചിപ്പിക്കുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം

കൊല്ലുമ്പോൾ വിശേഷദിവസം തന്നെ തെരഞ്ഞെടുക്കുന്ന തന്ത്രം ഇന്നും ഇന്നലേം തുടങ്ങീതല്ല.
കാലങ്ങളായുള്ള തന്ത്രമാണത്..
പിറ്റേന്ന് പത്രമിറങ്ങില്ലെന്നൊരു സൗകര്യം അതിനുണ്ട്.
ഉൾപ്പേജുകളിലെ അപ്രധാനവാർത്തയായി അത് കൊടുക്കാം.
വിശേഷങ്ങളുടെ ആലസ്യത്തിൽ മയക്കിക്കിടക്കുന്ന മനുഷ്യരത് പാടേ അവഗണിച്ചോളും…
ഉത്സവക്കാഴ്ചകൾക്കിടയിൽ ഇത് ചർച്ച ചെയ്യാനൊന്നും ചാനലുകാർക്കും സമയമുണ്ടാകില്ല.
കൊല്ലപ്പെട്ടത് ഇടതുപക്ഷക്കാരാണെങ്കിൽ, “നിങ്ങൾ പ്രതികരിക്കുന്നില്ലേ?വായിൽ പഴം തിരുകിയിരിക്കുകയാണോ?” എന്ന അശ്ലീലച്ചോദ്യവുമായി ഒരാളും നമ്മുടെ ഇൻബോക്സിലും കമൻ്റ് ബോക്സിലും പാഞ്ഞു നടക്കില്ല…
കമൻ്റുകൾ വാരി വിതറില്ല..
എന്തൊരു ശാന്തതയാണ്!
കായംകുളത്ത് അഭിമന്യു എന്ന പതിനഞ്ചു വയസ്സുകാരനായ കുട്ടിയെ കുത്തിക്കൊന്ന് വിഷുക്കാഴ്ചയൊരുക്കിയ ക്രിമിനൽ സംഘത്തിനെതിരെ പ്രതികരിക്കുന്നില്ലേ എന്ന് എന്നോടാരും ചോദിക്കില്ലെന്ന് എനിക്കുറപ്പുണ്ട്.
കഴിഞ്ഞാഴ്ച കോതമംഗലത്ത് ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷറർ ആയ കെ.എൻ ശ്രീജിത്തിനെ വാഹനം ഉപയോഗിച്ച് ഇടിച്ച് മറിച്ച് വടിവാളും മാരകായുധങ്ങളും ഉപയോഗിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച ക്രിമിനൽ സംഘത്തെക്കുറിച്ച് എഴുതുന്നില്ലേ എന്ന് ആരെങ്കിലും ചോദിച്ചോ?
ഡി വൈ എഫ് ഐ ബ്ലോക്ക് പ്രസിഡന്റും,എറണാകുളം ജില്ലാ കമ്മിറ്റി അംഗവുമായ ജിയോ പയസിന് നേരെ കഴിഞ്ഞദിവസമുണ്ടായ ഭീകരമായ ആസിഡ് ആക്രമണത്തെപ്പറ്റി എഴുതുന്നില

English summary

The strategy of choosing the day of the festival when killing does not start today or yesterday

Leave a Reply

Latest News

മഹാരാഷ്ട്രയിൽ പ്രവേശിക്കണമെങ്കിൽ ആർ.ടി.പി.സി.ആർ പരിശോധന ഫലം നെഗറ്റീവായതിന്‍റെ സർട്ടിഫിക്കറ്റ് കൈയിൽ കരുതണം

മുംബൈ: മഹാരാഷ്​ട്രയിൽ കോവിഡ്​ വ്യാപനം ​രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ അടുത്തമാസം വരെ നിയന്ത്രണം നീളും. ജൂൺ ഒന്ന്​ രാവിലെ ഒന്നുവരെ ലോക്​ഡൗണിന്​ സമാനമായ നിയന്ത്രണങ്ങൾ തുടരുമെന്ന്​...

More News