Sunday, September 20, 2020

ഫിഷർ വുമൺ : രേഖ കാർത്തികേയൻ; ഫിഷർമാൻ എന്ന സങ്കൽപ്പത്തിൽ നിന്ന് ഫിഷർ വുമൺ എന്ന കാഴ്ചപ്പാടിലേക്ക് ഗവൺമെന്റിനെ പോലും ചിന്തിക്കാൻ പ്രേരിപ്പിച്ച രേഖ എന്ന പെൺകരുത്തിന്റെ കഥ

Must Read

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ്...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ...

ഫിഷർമാൻ എന്ന സങ്കൽപ്പത്തിൽ നിന്ന് ഫിഷർ വുമൺ എന്ന കാഴ്ചപ്പാടിലേക്ക് ഗവൺമെന്റിനെ പോലും ചിന്തിക്കാൻ പ്രേരിപ്പിച്ച രേഖ എന്ന പെൺകരുത്തിന്റെ കഥ എന്താണെന്ന് അറിയാം.

ഫിഷർ വുമൺ : രേഖ കാർത്തികേയൻ; ഫിഷർമാൻ എന്ന സങ്കൽപ്പത്തിൽ നിന്ന് ഫിഷർ വുമൺ എന്ന കാഴ്ചപ്പാടിലേക്ക് ഗവൺമെന്റിനെ പോലും ചിന്തിക്കാൻ പ്രേരിപ്പിച്ച രേഖ എന്ന പെൺകരുത്തിന്റെ കഥ 1

തൃശ്ശൂർ ചാവക്കാട് ചേറ്റുവ ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ച് സ്വദേശിനിയാണ് രേഖകാർത്തികേയൻ. ഇന്ത്യയിൽ ആഴക്കടൽ മത്സ്യ ബന്ധനത്തിന് ലൈസൻസുള്ള ഒരേയൊരു സ്ത്രീ. കൂർക്കഞ്ചേരിയിൽ വളർന്ന രേഖയെ സ൦ബന്ധിച്ചിടത്തോള൦ കുട്ടിക്കാലത്ത് കടൽ എന്നത് ഭീകരമായ ഒന്നായിരുന്നു. വല്ലപ്പോഴും അകലെ നിന്ന് മാത്രം നോക്കികണ്ട ഒന്ന്. മത്സ്യത്തൊഴിലാളിയായ കാർത്തികേയനുമായുള്ള
പ്രണയ വിവാഹത്തെ തുടർന്ന് രേഖ ഏങ്ങണ്ടിയൂർ ഏത്തായ് ബീച്ചിലേക്ക് മരുമകളായെത്തി. സഹായത്തിന് ആരുമില്ലാത്ത അവസ്ഥ. ആദ്യകാലത്ത് വല്ലപ്പോഴുമൊക്കെ അടുക്കളയിൽനിന്നു രേഖ മീൻവല നുള്ളാൻ കടൽക്കരയിലെത്തി.

ഫിഷർ വുമൺ : രേഖ കാർത്തികേയൻ; ഫിഷർമാൻ എന്ന സങ്കൽപ്പത്തിൽ നിന്ന് ഫിഷർ വുമൺ എന്ന കാഴ്ചപ്പാടിലേക്ക് ഗവൺമെന്റിനെ പോലും ചിന്തിക്കാൻ പ്രേരിപ്പിച്ച രേഖ എന്ന പെൺകരുത്തിന്റെ കഥ 2

ഇതിനിടെ ജീവിത പ്രാരാബ്ദ൦ കൂടിവന്നു. നാല് പെൺമക്കൾ , അവരെ വളർത്തണ൦,പഠിപ്പിക്കണം. ആകെ കിട്ടുന്ന മീനിന്റെ മുക്കാൽ വിലയും എണ്ണച്ചെലവും ബാക്കി വരുന്നത് ബോട്ടിൽ വരുന്ന സഹായിക്കും പങ്കുവെക്കേണ്ടി വരുന്ന ദുരവസ്ഥയിൽ നട്ടം തിരിയുകയായിരുന്നു കാർത്തികേയൻ.
ഒരു നാൾ രേഖ തീരുമാനമെടുത്തു. ഞാനുമുണ്ട് ഇനിമുതൽ കടലിലേക്ക്. ആദ്യമൊന്നു മടിച്ചു. പതിവില്ലാത്തതാണ്. ആരും സ്വന്തം പെണ്ണിനെ കടലിലേക്കു മീൻ പിടിക്കാനായി കൂടെ കൊണ്ടുപോയിട്ടില്ല. കൂടുതൽ ചിന്തിച്ചില്ല. സ്വന്തം ജീവിതം കാർത്തികേയനെ പുതിയ പാഠം പഠിപ്പിക്കുകയായിരുന്നു.

അങ്ങനെ ഭർത്താവിനൊപ്പം രേഖയും കടലിലേക്ക് ഇറങ്ങി. തിരമാലകൾ ആർത്തലച്ചപ്പോൾ ആദ്യദിനം ചോരവരെ ഛർദ്ദിച്ചു. പിന്നപ്പിന്നെ, കടൽച്ചൊരുക്കിനെ രേഖ കീഴടക്കി. അപ്പോഴേക്കു൦ കര രേഖയെ കൈയൊഴിഞ്ഞു. ചുറ്റുമുള്ളവരിൽനിന്ന് മോശമായ സമീപനമാണ് രേഖക്കു൦ കാർത്തികേയനു൦ നേരിടേണ്ടി വന്നത്. പെണ്ണ് കടലിൽ മത്സ്യബന്ധനത്തിന് ഇറങ്ങിയാൽ ഉണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ച് പറഞ്ഞ് പലരും വിലങ്ങ് തടിയായി. പക്ഷേ മുന്നിലുള്ള ജീവിത യാഥാർത്ഥ്യങ്ങൾ രേഖയെ പിന്തിരിപ്പിച്ചില്ല. അവൾക്കു മുന്നിൽ പരിഹാസവും ഭീഷണിയും വിലപ്പോയില്ല.

ഫിഷർ വുമൺ : രേഖ കാർത്തികേയൻ; ഫിഷർമാൻ എന്ന സങ്കൽപ്പത്തിൽ നിന്ന് ഫിഷർ വുമൺ എന്ന കാഴ്ചപ്പാടിലേക്ക് ഗവൺമെന്റിനെ പോലും ചിന്തിക്കാൻ പ്രേരിപ്പിച്ച രേഖ എന്ന പെൺകരുത്തിന്റെ കഥ 3

അങ്ങനെ രേഖയു൦ കാർത്തികേയനു൦ തങ്ങളുടെ ഫൈബർ വള്ളത്തിൽ ആഴക്കടലിലേക്ക് യാത്ര തുടങ്ങി. ചേറ്റുവ കടപ്പുറത്ത് രേഖയുടെ വീടുണരുന്നത് പുലർച്ചെ നാലിനു൦ ചിലപ്പോൾ മൂന്നുമണിക്കുമാണ്. വള്ളവു൦ വലയും ഇന്ധനവുമായി രണ്ടുപേരും ഇറങ്ങു൦. മീൻ കിട്ടുന്നതിനനുസരിച്ചാണ് കരയിലേക്കുള്ള മടക്ക൦.
ചിലപ്പൊ നിറയെ മീൻ കിട്ടും,ചിലപ്പൊ ഒന്നുമില്ലാതെ കേറി വരും.
അവിചാരിതമായാണ് ഒരിക്കൽ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥർ കടലിൽ വലയെറിയുന്ന ഒരു പെണ്ണിനെ കാണുന്നത്. ഇന്നോളം കാണാത്ത കാഴ്ച്ച. അവരുടെ അദ്ഭുതം പിന്നെ അംഗീകാരമായി മാറി. വലിയൊരു ചടങ്ങിൽ മുൻ കേന്ദ്ര കൃഷി സഹമന്ത്രി സുദർശൻ ഭഗത് പൊന്നാടയണിയിച്ച് ആദരിച്ചു. അതോടെ കാലവും കടലും വഴി മാറുകയായിരുന്നു. ഇനിയേത് പെണ്ണിനും കടലിൽ വലയെറിയാം. 2016 ലാണ് ആഴക്കടലിൽ മത്സ്യബന്ധനത്തിനു പോകുന്നതിനുള്ള ലൈസൻസ് രേഖയെ തേടി എത്തുന്നത്. രാജ്യത്ത് തന്നെ ഇത്തരത്തിൽ ലൈസൻസ് ലഭിച്ച ആദ്യ വനിതയും രേഖയാണ്. കടൽ രേഖയെ സ്നേഹിച്ച് തുടങ്ങിയിട്ട് പത്ത് വർഷത്തിലേറെയായി. നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ഇതിനോടക൦ രേഖയെ തേടിയെത്തി. ഓഖിയെ തുടർന്ന് തീരപ്രദേശങ്ങൾ കടൽ കൈയേറിയതോടെ രേഖയുടെ വീടും കടലും തമ്മിലുള്ള ദൂര൦ 50 മീറ്ററായി. വീട്ടിലിരുന്നാൽ കടൽ കാണാമെന്ന് സാര൦. നല്ലൊരു വീട് , മക്കൾക്ക് ജോലി ഇതൊക്കെയാണ് രേഖയുടെ ഇനിയുള്ള സ്വപ്നങ്ങൾ…

ആചാരങ്ങളെയും വിശ്വാസങ്ങളെയും വലിച്ചെറിഞ്ഞ് ആഴക്കടലിനെ ജയിച്ച പെണ്ണാണ് രേഖ. ധീരവനിതകളെയു൦, വിവിധ മേഖലയിൽ പ്രാഗത്ഭ്യം തെളിയിച്ച വനിതകളെയു൦ കുറിച്ച് പഠിപ്പിക്കുമ്പോൾ ഇനിമുതൽ രേഖയെന്ന പേരും അനിവാര്യമാകു൦.

English summary

The story of Rekha, a woman who inspired even the government to think from the concept of Fisherman to the concept of Fisher Woman.

Leave a Reply

Latest News

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ രൂപീകരിച്ച ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ....

കുട്ടികളെ കാണാൻ സമ്മതിച്ചില്ല; ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു

വെട്ടുകാട് :കുടുംബവഴക്കിനിടെ ഭാര്യാപിതാവ് മരുമകനെ കുത്തിക്കൊന്നു. വെട്ടുകാട് സ്വദേശി ലിജിനെ കൊലപ്പെടുത്തിയ കേസില്‍ നിക്കോളാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. മക്കളെ കാണണമെന്ന് ആവശ്യപ്പെട്ട് രാത്രി വീട്ടിലെത്തി ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കമാണ് കൊലപാതകത്തിലെത്തിയത്. വെള്ളിയാഴ്ച...

കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതി

ആലപ്പുഴ: 400 രൂപ നിരക്കില്‍ വാങ്ങിയ കരിമീനിന്റെ വായില്‍ ഐസ് കട്ടകള്‍ തിരുകി മീനിന് തുക്കം കൂട്ടി വില്‍പ്പന നടത്തിയെന്ന് പരാതിയുമായി വീട്ടമ്മ. പള്ളാത്തുരുത്തിയില്‍ റോഡില്‍ മത്സ്യവില്‍പന നടത്തിയ ആളില്‍...

More News