Wednesday, June 16, 2021

മനുഷ്യ ജഡം ജീർണ്ണിക്കുന്നതിൻ്റെ ദുർഗന്ധം; അപൂർവ്വയിനം പുഷ്പം കാണാൻ നീണ്ട നിര

Must Read

വാഷിങ്ടൺ: കാലിഫോർണിയയിലെ അലമേഡയിലെ ഉപേക്ഷിക്കപ്പെട്ട ഗ്യാസ് സ്റ്റേഷനുമുന്നിൽ ആളുകളുടെ ക്യൂവിൻ്റെ നീളം കൂടിവരികയാണ്. അവർക്ക് കാണേണ്ടത് സിനിമയോ സർക്കസോ മാജിക്കോ ഒന്നും അല്ല. ഒരു പുവിനെ കാണാൻ വേണ്ടിയാണ് ഈ ജനത്തിരക്ക്. പൂവ് എന്ന് കേട്ടാൽ ഒരു പുച്ഛം തോന്നുമെങ്കിലും ഇത് സാധാരണ പുഷ്പം അല്ല നമ്മുടെ നീലക്കുറിഞ്ഞി പോലെ ഒരുപാട് വർഷങ്ങൾ കൂടുമ്പോൾ പൂക്കുന്ന അതിമനോഹരമായ കോർപ്സ് പുഷ്പമാണ് (Corpse flower). ശാസ്ത്രീയമായി അമോർപോപല്ലൂസ് ടൈറ്റനം എന്നാണ്. അലമേഡയിലെ പൂന്തോട്ട പരിപാലകനായ സോളമൻ ലെവ്യയാണ് തൻ്റെ പ്രദേശവാസികൾക്ക് പരിചയപ്പെടുത്താനായി ഈ ചെടിയെ ഓൾഡ് ആർട്ട് ഡെക്കോ ഗ്യാസ് സ്റ്റേഷനിലേക്ക് എത്തിച്ചത്. ഈ പൂവ് വർഷങ്ങൾ കൂടുമ്പോൾ മാത്രമെ പുഷ്പിക്കാറുള്ളു. ചിലപ്പോൾ 10 വർഷമോ, 15 വർഷമോ 20 വർഷമോ എടുക്കും. കൃത്യമായ കാലയാളവ് ഇവയ്ക്ക് നിഷ്കർഷിക്കാൻ നന്നേ പ്രയാസമാണ്. ഇതിനെ ലോകത്തിലെ ഏറ്റവും വലിയ പുഷ്‌പമായി കണക്കാക്കുന്നു. ഈ പൂവ് വിരിയുമ്പോൾ മനുഷ്യ ജഡം ജീർണ്ണിക്കുന്നതിൻ്റെ ദുർഗന്ധം വമിക്കുന്നതുകൊണ്ടാണത്രേ Corpse flower എന്ന പേര് വരാൻ കാരണം. Corpse Flower പൂർണമായും വിരിയാൻ ഏകദേശം 9 മാസങ്ങൾ വേണം. സാധാരണയായി ഇൻഡോനേഷ്യയിലാണ് ഈ പൂവ് കണ്ടുവരുന്നത്. എന്നാൽ തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലും ഇവയെ കാണാനാകും. ഇത്തരത്തിലുള്ള പുഷ്പം തൻ്റെ നാട്ടുകാർക്ക് കൗതുകം തന്നെയാണ്- സോളമൻ പറഞ്ഞു. ആളുകൾക്ക് പൂവിനടുത്ത് വരാനും ഫോട്ടോ എടുക്കാനും മണക്കാനും സാധിക്കും. ഇതുവരെ 1400 പേരോളം ക്യൂ നിന്ന് ഈ പുഷ്പത്തെ കണ്ടുവെന്നാണ് സോളമൻ പറയുന്നത്.

Leave a Reply

Latest News

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍

ചെന്നൈ : സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗിക ചൂഷണത്തിന് വിധേനയാക്കിയെന്ന കേസില്‍ ആള്‍ദൈവം ശിവശങ്കര്‍ ബാബ അറസ്റ്റില്‍. ഡല്‍ഹിയില്‍ നിന്നാണ് ബാബയെ തമിഴ്‌നാട് സിബിസിഐഡി അറസ്റ്റ് ചെയ്തത്....

More News