ഹാക്കര്‍ സായ്‌ശങ്കറിന്റെ മൊഴി എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതി രേഖപ്പെടുത്തി

0

കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തിലെ അന്വേഷണ ഉദ്യോഗസ്‌ഥനെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ്‌ശങ്കറിന്റെ മൊഴി എറണാകുളം മജിസ്‌ട്രേറ്റ്‌ കോടതി രേഖപ്പെടുത്തി.
ദിലീപിന്റെ ഫോണിലെ നിര്‍ണായകമായ ചില വിവരങ്ങള്‍ സായ്‌ശങ്കറിന്റെ സഹായത്തോടെ നശിപ്പിച്ചുകളഞ്ഞുവെന്നാണ്‌ അന്വേഷണ സംഘം കണ്ടെത്തിയത്‌. എറണാകുളം ചീഫ്‌് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ്‌ കോടതിയുടെ നിര്‍ദേശ പ്രകാരമാണ്‌ മജിസ്‌ട്രേറ്റ്‌ കോടതി സായിയുടെ മൊഴി രേഖപ്പെടുത്തിയത്‌.
അന്വേഷണ സംഘം ഇന്നു സായിയെ വീണ്ടും ചോദ്യം ചെയ്യും. മൊഴിയെടുപ്പു മൂന്നു മണിക്കൂര്‍ നീണ്ടു. ദിലീപിന്റെ ഫോണില്‍നിന്നു രേഖകള്‍ മായ്‌ച്ചതു ദിലീപിന്റെ അഭിഭാഷകര്‍ പറഞ്ഞിട്ടാണെന്നു സായ്‌ശങ്കര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു. അഡ്വ. രാമന്‍പിള്ളയുമായി താന്‍ അധികം സംസാരിച്ചിട്ടില്ല. മറ്റു അഭിഭാഷകരോടാണു സംസാരിച്ചിരുന്നത്‌.
അഡ്വ. രാമന്‍പിള്ള തന്നോടു ഡേറ്റകള്‍ മായ്‌ക്കാന്‍ നേരിട്ടു പറഞ്ഞിട്ടില്ലെന്നും സായ്‌ മൊഴി നല്‍കിയിരുന്നു.
രഹസ്യമൊഴിയുടെ പകര്‍പ്പ്‌ ലഭിച്ചശേഷം ചോദ്യംചെയ്യലിനു അഭിഭാഷകര്‍ക്കു നോട്ടീസ്‌ നല്‍കും. അഡ്വ. ബി. രാമന്‍പിള്ളയ്‌ക്കു നോട്ടീസ്‌ നല്‍കാതെ വിശദീകരണം നല്‍കാനാണു നീക്കം.

Leave a Reply