Saturday, November 28, 2020

ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍

Must Read

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക്...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര...

കൊച്ചി: ഫേസ്ബുക്കിലൂടെ ഗാര്‍ഹിക പീഡനം തുറന്നു പറഞ്ഞ യുവതിക്ക് പിന്തുണയുമായി സംസ്ഥാന വനിത കമ്മീഷന്‍. വനിത കമ്മീഷന്റെ മെഗാ അദാലത്തിലാണ് യുവതിയുടെ പരാതിയിന്മേല്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ പോലീസിനോട് വനിത കമ്മീഷന്‍ ആവശ്യപ്പെട്ടത്. യുവതിക്ക് പ്രൊട്ടക്ഷന്‍ ഓര്‍ഡറും വനിത കമ്മീഷന്‍ നല്‍കിയിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളില്‍ യുവതിയുടെ പരാതി ചര്‍ച്ചയായതോടെ കമ്മീഷന്‍ അംഗങ്ങള്‍ യുവതിയെ നേരില്‍ കണ്ട് സംസാരിച്ച് ആവശ്യമായ സഹായങ്ങള്‍ ഉറപ്പ് നല്‍കിയിരുന്നു. അതിന് ശേഷം നടന്ന ആദ്യ അദാലത്തില്‍ തന്നെ യുവതിയുടെ പ്രശ്‌നം കമ്മീഷന്‍ വീണ്ടും പരിഗണിക്കുകയായിരുന്നു.

ചോറ്റാനിക്കരയില്‍ സ്ത്രീകള്‍ക്കെതിരെ മോശമായി പെരുമാറുന്ന വ്യക്തിക്കെതിരെ 13 സ്ത്രീകള്‍ നല്‍കിയ പരാതിയിലും അന്വേഷണം നടത്താന്‍ ജില്ല പോലീസ് മേധാവിയോട് ആവശ്യപ്പെടാന്‍ വനിത കമ്മീഷന്‍ അദാലത്തില്‍ തീരുമാനമായി. പ്രദേശത്ത് സ്ഥിരമായി പ്രശ്‌നമുണ്ടാക്കുന്ന വ്യക്തിക്കെതിരെ നിരവധി പരാതികളാണ് വിവിധ പോലീസ് സ്‌റ്റേഷനുകളിലായി ഉള്ളത്. പരാതികളുടെ വിശദാംശങ്ങളും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ പരാതികള്‍ രജിസ്റ്റര്‍ ചെയ്ത പോലീസ് സ്‌റ്റേഷനുകളില്‍ നിന്ന് വിശദമായ റിപ്പോര്‍ട്ടും വനിത കമ്മീഷന്‍ ആവശ്യപ്പെടും.

പ്രായമായ അമ്മയെ സ്വത്തുക്കള്‍ കൈക്കലാക്കിയ ശേഷം ഒറ്റക്കാക്കിയ മകനെതിരായ പരാതിയും വനിത കമ്മീഷന്‍ പരിഗണിച്ചു. വനിത കമ്മീഷന് മുമ്പ് തന്നെ വിഷയത്തില്‍ വിശദമായ അന്വേഷണം നടത്തുകയും പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അമ്മയുടെ അനുവാദമില്ലാതെ വീട് വാടകക്ക് നല!്കിയെന്നതായിരുന്നു പുതിയ പരാതിയുടെ ആധാരം. വിഷയത്തില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആര്‍.ഡി.ഒയോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരാതി അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും.

സമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള ലഘുലേഖകളും നോട്ടീസുകളും വിതരണം ചെയ്തുവെന്ന പരാതിയും അദാലത്തില്‍ കമ്മീഷന്‍ പരിഗണിച്ചു. പ്രദേശത്തെ ലഹരി വില്‍പനസംഘവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അപകീര്‍ത്തികരമായ രീതിയില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ചു എന്നായിരുന്നു പരാതി. ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യത്തില്‍ മാതാപിതാക്കള്‍ ഗൗരവകരമായ സമീപനം കാണിക്കണമെന്ന് കമ്മീഷന്‍ നിരീക്ഷിച്ചു. നിരവധി അപകടങ്ങളും സാമൂഹിക പ്രശ്‌നങ്ങളും ഇതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നുണ്ടെന്നും ലഹരി ഉപഭോക്താക്കള്‍ ആയിട്ടുള്ളവരെ കൗണ്‍സിലിങ്ങിന് വിധേയരാക്കാന്‍ മടി കാണിക്കരുതെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.

അയല്‍പക്ക തര്‍ക്കം, ഗാര്‍ഹിക പീഡനം തുടങ്ങി വ്യത്യസ്ത തരത്തിലുള്ള പരാതികള്‍ ആണ് അദാലത്തില്‍ വനിത കമ്മീഷന് മുമ്പിലെത്തിയത്.

ലോക്ക് ഡൗണിന് ശേഷം നടത്തിയ വനിത കമ്മീഷന്‍ അദാലത്തില്‍ 55 പരാതികള്‍ ആണ് ആകെ പരിഗണിച്ചത്. ഇതില്‍ 15 കേസുകള്‍ തീര്‍പ്പാക്കി. 5 കേസുകള്‍ അന്വേഷണത്തിനായി അയച്ചിട്ടുണ്ട്. ഒരു പരാതിയില്‍ കൗണ്‍സിലിങ്ങ് നിര്‍ദേശിച്ചിട്ടുണ്ട്. 34 പരാതികള്‍ അടുത്ത അദാലത്തില്‍ വീണ്ടും പരിഗണിക്കും. കേരള വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി.ജോസഫൈന്‍, അംഗങ്ങളായ അഡ്വ.എം.എസ്.താര, ഇ.എം.രാധ, അഡ്വ.ഷിജി ശിവജി, ഡോ. ഷാഹിദാ കമാല്‍, ഡയറക്ടര്‍ വി.യു.കുര്യാക്കോസ് എന്നിവര്‍ പരാതികള്‍ കേട്ടു.

English summary

The State Women’s Commission has come out in support of a young woman who exposed domestic violence through Facebook

Leave a Reply

Latest News

മെട്രോ കാക്കനാട്ടേക്ക്; സ്ഥലമേറ്റെടുപ്പ് കരട് റിപ്പോർട്ട് 15ന് ശേഷം

കൊ​ച്ചി: ക​ലൂ​ർ ജ​വ​ഹ​ർ​ലാ​ൽ െന​ഹ്റു സ്​​റ്റേ​ഡി​യം മു​ത​ൽ കാ​ക്ക​നാ​ട്​ ഇ​ൻ​ഫോ​പാ​ർ​ക്ക് വ​രെ​യു​ള്ള കൊ​ച്ചി മെ​ട്രോ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ​ത്തിെൻറ സ്ഥ​ല​മേ​റ്റെ​ടു​പ്പ് സം​ബ​ന്ധി​ച്ച ക​ര​ട് റി​പ്പോ​ർ​ട്ട് ഡി​സം​ബ​ർ 15ന്...

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നവര്‍ക്ക് 50,000 റിയാൽ പിഴയും ഒരു വർഷം തടവും

സൗദിയില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറുന്നതിനെതിരെ പബ്ലിക് പ്രൊസിക്യൂഷന്‍ ശക്തമായ മുന്നറിയിപ്പ് നൽകി. ഒരുവർഷം വരെ തടവും, അമ്പതിനായിരം റിയാൽ വരെ പിഴയും ചുമത്തപ്പെടുന്ന കുറ്റകൃത്യമാണ് സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ. സ്ത്രീകള്‍ക്കെതിരായ ഏത് അതിക്രമവും വളരെ...

വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ അവാർഡ് മന്ത്രി ശൈലജ ടീച്ചർക്ക്, പുരസ്കാരം പ്രഖ്യാപിച്ച് ദുൽഖർ

തിരുവനന്തപുരം: വോഗ് മാഗസിന്റെ ലീഡർ ഓഫ് ദി ഇയർ പുരസ്കാരം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചർക്ക്. നടൻ ദുൽഖർ സൽമാനാണ് പുരസ്കാര പ്രഖ്യാപനം നടത്തിയത്. പുരസ്കാരം ആരോഗ്യ വകുപ്പിലെ ഫീൽഡ്...

സി.എം. രവീ​ന്ദ്ര​ന്റെ ബിനാമി ഇടപാടു തേടി ഇ.ഡി വടകരയില്‍

വ​ട​ക​ര: മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ഡീ​ഷ​ന​ല്‍ പ്രൈ​വ​റ്റ് സെ​ക്ര​ട്ട​റി സി.​എം. ര​വീ​ന്ദ്ര​െൻറ ബി​നാ​മി സ്ഥാ​പ​ന​ങ്ങ​ളെ​ന്ന് ആ​രോ​പ​ണ​മു​യ​ര്‍ന്ന വ​ട​ക​ര​യി​ലെ മൂ​ന്നു സ്ഥാ​പ​ന​ങ്ങ​ളി​ല്‍ എ​ന്‍ഫോ​ഴ്സ്മെൻറ് ഡ​യ​റ​ക്​​ട​േ​റ​റ്റ്​ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തി. വ​ട​ക​ര​യി​ലെ ഗൃ​ഹോ​പ​ക​ര​ണ ക​ട, അ​ല​ന്‍ സോ​ള്ളി ബ്രാ​ൻ​റ​ഡ്...

മുംബയ് ഭീകരാക്രമണം; വിവരങ്ങൾ നൽകുന്നവർക്ക് 5 ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക

വാഷിംഗ്‌ടൺ: മുംബയ് ഭീകരാക്രമണം നടന്ന് പന്ത്രണ്ട് വർഷങ്ങൾ പിന്നിടുമ്പോൾ ലഷ്കർ-ഇ-ത്വയ്ബ അംഗം സാജിദ് മിറിനെതിരെ തെളിവ് നൽകുന്നവർക്ക് അഞ്ച് ദശലക്ഷം ഡോളർ പാരിതോഷികം പ്രഖ്യാപിച്ച് അമേരിക്ക.യു.എസ് റിവാർഡ്സ് ഫോർ ജസ്റ്റിസ് പ്രോഗ്രാമാണ് ഇത്...

More News