Sunday, November 28, 2021

സംസ്ഥാനത്തെ ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ

Must Read

സംസ്ഥാനത്തെ ആരാധനാലയങ്ങളെ ആയുധപ്പുരകളാക്കാൻ അനുവദിക്കില്ലെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ. 2021-ലെ കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് ഭേദഗതി ബില്ലിന്മേലുള്ള ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭ​ക്ത​ർ​ക്ക് ദ​ർ​ശ​നം ന​ട​ത്താ​നും സ്വ​സ്ഥ​മാ​യി എ​ത്താ​നു​മു​ള്ള ഇ​ട​ങ്ങ​ളാ​ണ് ക്ഷേ​ത്ര​ങ്ങ​ൾ. ക്ഷേ​ത്ര​ങ്ങ​ളു​ടെ പേ​രി​ൽ പ​ല​യി​ട​ത്തും തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നു​ള്ള പ്ര​ചാ​ര​ണം ന​ട​ക്കു​ക​യാ​ണ്. കൊ​ടു​ങ്ങ​ല്ലൂ​ർ ശ്രീ​കു​രും​ബാ ക്ഷേ​ത്ര​ത്തി​ലെ മു​സി​രി​സ് പൈ​തൃ​ക പ​ദ്ധ​തി​യി​ൽ 5.21 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മാ​ണ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

മു​സി​രി​സ് മു​സ്‌​ലിം​ക​ളു​ടെ വ​ക​യാ​ണെ​ന്നും കൊ​ടു​ങ്ങ​ല്ലൂ​ർ ക്ഷേ​ത്രം മു​സ്‌​ലിം​ക​ളു​ടെ കൈ​യി​ൽ എ​ത്തി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ചി​ല​ർ പ്ര​ച​രി​പ്പി​ച്ചു. പൂ​ർ​വി​ക​ർ ഉ​ണ്ടാ​ക്കി​യ ആ​ചാ​ര​ങ്ങ​ളി​ൽ ത​ള്ളേ​ണ്ട​ത് ത​ള്ളാ​നും കൊ​ള്ളേ​ണ്ട​ത് കൊ​ള്ളാ​നും ക​ഴി​യ​ണം. പൂ​ർ​വി​ക​ർ ഉ​ണ്ടാ​ക്കി​യ ആ​ചാ​ര​ങ്ങ​ൾ​ക്കെ​തി​രേ​യാ​ണ് വൈ​ക്കം, ഗു​രു​വാ​യൂ​ർ സ​ത്യ​ഗ്ര​ഹ​ങ്ങ​ൾ ന​ട​ന്ന​ത്. എ​ല്ലാ ഹി​ന്ദു​ക്ക​ൾ​ക്കും ക്ഷേ​ത്ര പ്ര​വേ​ശ​നം അ​നു​വ​ദി​ച്ച​പ്പോ​ൾ പ്ര​ച​രി​പ്പി​ച്ച​തു​പോ​ലെ ദോ​ഷ​മൊ​ന്നും സം​ഭ​വി​ച്ചി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

നി​ല​വി​ലു​ള്ള ദേ​വ​സ്വം റി​ക്രൂ​ട്ട്മെ​ന്‍റ് ബോ​ർ​ഡി​ന്‍റെ കാ​ലാ​വ​ധി നീ​ട്ടാ​നാ​ണ് ബി​ൽ കൊ​ണ്ടു​വ​ന്ന​ത്. 12 വ​ർ​ഷ​ശേ​ഷം മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡി​ൽ ശ​ന്പ​ള പ​രി​ഷ്ക​ര​ണം ന​ട​പ്പാ​ക്കി. ആ​നു​കൂ​ല്യ​ങ്ങ​ൾ ന​ൽ​കാ​നു​ള്ള ന​ട​പ​ടി​ക​ൾ ധ​ന​കാ​ര്യ വ​കു​പ്പി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണ്. സ​മ​ഗ്ര മ​ല​ബാ​ർ ദേ​വ​സ്വം ബി​ൽ അ​ടു​ത്ത സ​മ്മേ​ള​ന​ത്തി​ൽ കൊ​ണ്ടു​വ​രു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ബി​ൽ ഐ​ക്യ​ക​ണ്ഠേ​ന പാ​സാ​ക്കി.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News