Tuesday, September 22, 2020

യുഎഇ കോണ്‍സുലേറ്റിലേക്ക് വിദേശത്തു നിന്ന് 2019 മുതലുള്ള കാലയളവില്‍ വന്ന പാഴ്‌സലുകള്‍ക്കൊന്നും എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍

Must Read

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്‌ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'ബ്രൂസ്‌ലി' യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി...

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി

പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി...

ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി അന്തരിച്ചു

ചെെന്നെ: ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്ബാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം, സംക്രാന്തി സ്വദേശിനിയായ...

തിരുവനന്തപുരം : തിരുവനന്തപുരത്തെ യുഎഇ കോണ്‍സുലേറ്റിലേക്ക് വിദേശത്തു നിന്ന് 2019 മുതലുള്ള കാലയളവില്‍ വന്ന പാഴ്‌സലുകള്‍ക്കൊന്നും എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസര്‍. സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്ന കസ്റ്റംസ് സംഘത്തെയാണ് ഇക്കാര്യം അറിയിച്ചത്.

ഈ കാലയളവില്‍ സര്‍ട്ടിഫിക്കറ്റിനായി യുഎഇ കോണ്‍സുലേറ്റോ മറ്റാരെങ്കിലുമോ സമീപിച്ചിട്ടില്ലെന്നും പ്രോട്ടോക്കോള്‍ ഓഫീസര്‍ ബി സുനില്‍കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വര്‍ണക്കള്ളക്കടത്തു നടന്ന കാലത്തെ എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ സംബന്ധിച്ച് അറിയിക്കണമെന്ന് കസ്റ്റംസ് ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്ത്യയിലെ നയതന്ത്ര സ്ഥാപനങ്ങളിലേക്കുള്ള വാഹനങ്ങള്‍, സുരക്ഷാ ഉപകരണങ്ങള്‍, വാര്‍ത്താ വിനിമയ ഉപകരണങ്ങള്‍, സംഗീത പരിപാടിക്കോ പ്രദര്‍ശനത്തിനോ ഉള്ള വസ്തുക്കള്‍, കെട്ടിട നിര്‍മാണ വസ്തുക്കള്‍, അസാധാരണ വസ്തുക്കള്‍ എന്നിവയടങ്ങിയ പാഴ്‌സലുകള്‍ വിദേശകാര്യ മന്ത്രാലയമോ സംസ്ഥാന പ്രോട്ടോക്കോള്‍ ഓഫിസറോ സാക്ഷ്യപ്പെടുത്തി എക്‌സംപ്ഷന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കണമെന്ന് വിദേശകാര്യമന്ത്രാലയം 2018 ല്‍ പുതുക്കിയ പ്രോട്ടോക്കോള്‍ ഹാന്‍ഡ്ബുക്കില്‍ വ്യക്തമാക്കിയിട്ടുണ്ട്. തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ് വഴി വന്ന 30 കിലോഗ്രാം സ്വര്‍ണമാണ് കസ്റ്റംസ് പിടിച്ചെടുത്തത്.

നയതന്ത്ര ബാഗേജ് വഴി ഖുര്‍ആന്‍ കേരളത്തില്‍ എത്തിയത് വിവാദമായിരുന്നു. എന്നാല്‍ യുഎഇ കോണ്‍സുലേറ്റിലേക്കുള്ള നയതന്ത്ര ബാഗേജ് വഴിയാണ് മതഗ്രന്ഥങ്ങള്‍ എത്തിയതെന്നാണ് മന്ത്രി കെ ടി ജലീല്‍ വിശദീകരിച്ചത്. സി-ആപ്റ്റിന്റെ വാഹനത്തില്‍ ഇത് മലപ്പുറത്ത് എത്തിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

English summary

The State Protocol Officer said that no exemption certificate has been issued for any parcels arriving at the UAE Consulate from abroad during the period from 2019 onwards.

Leave a Reply

Latest News

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം ‘ബ്രൂസ്‌ലി’ യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി

ഉണ്ണി മുകുന്ദന്റെ പുതിയ ചിത്രം 'ബ്രൂസ്‌ലി' യുടെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തിറങ്ങി. സംവിധാനം വൈശാഖ് ആണ്. ആക്ഷന് പ്രാധാന്യം നല്‍കി ഒരുക്കുന്ന ചിത്രമാണിത്. ഉണ്ണി...

ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയർത്തി

പടിഞ്ഞറാത്തറ: ബാണാസുരസാഗര്‍ ഡാമിന്റെ ഷട്ടറുകള്‍ 75 സെന്റിമീറ്റര്‍ കൂടി ഉയത്തി. പ്രദേശത്ത് ജാഗ്രതാ നിര്‍ദ്ദേശം. ബാണാസുരസാഗര്‍ ഡാമിന്റെ ജലനിരപ്പ് ഉയരുന്നതിനാല്‍ഡാമിന്റെ മൂന്ന് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി ഒന്നാമത്തെയും രണ്ടാമത്തേയും ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍...

ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി അന്തരിച്ചു

ചെെന്നെ: ആദ്യകാല തെന്നിന്ത്യന്‍ നടി കെ.വി. ശാന്തി (81) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ഇന്നലെ പുലര്‍ച്ചെ കോടമ്ബാക്കത്തെ വസതിയിലായിരുന്നു അന്ത്യം. കോട്ടയം, സംക്രാന്തി സ്വദേശിനിയായ ശാന്തി വര്‍ഷങ്ങളായി കോടമ്ബാക്കത്താണു താമസം. സംസ്‌കാരം...

നിയമസഭയിലെ കയ്യാങ്കളി കേസിൽ വിധി ഇന്ന്

തിരുവനന്തപുരം :യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് ബജറ്റുമായി ബന്ധപ്പെട്ട് ഇടതുപക്ഷ എം.എല്‍.എമാര്‍ നിയമസഭയ്ക്കുള്ളില്‍ നടത്തിയ പ്രതിഷേധത്തില്‍ ഇന്ന് വിധി. സഭയ്ക്കുള്ളില്‍ അക്രമം നടത്തി രണ്ടരലക്ഷം രൂപയുടെ നഷ്ടം വരുത്തിയെന്ന കേസിലാണ് തിരുവനന്തപുരം ചീഫ് ജൂഡിഷ്യല്‍...

ജെ.എൻ.യു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍ 8 വരെ

ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല പ്രവേശന പരീക്ഷകള്‍ ഒക്ടോബര്‍ 5 മുതല്‍ 8 വരെ നടത്തുമെന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി. അഡ്മിറ്റ് കാര്‍ഡ് എന്‍ടിഎ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കും. പരീക്ഷാര്‍ഥികള്‍ക്ക് jnuexams.nta.nic.in എന്ന വെബ്സൈറ്റില്‍...

More News