ജൂൺ ഒന്നിനു സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ ആലപിക്കാനുള്ള പ്രവേശനോത്സവ ഗാനത്തിന്റെ സംസ്‌ഥാനതല പ്രകാശനം തൃപ്പൂണിത്തുറ ബി.ആര്‍.സിയില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു

0

ജൂൺ ഒന്നിനു സംസ്‌ഥാനത്തെ പൊതു വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍ ആലപിക്കാനുള്ള പ്രവേശനോത്സവ ഗാനത്തിന്റെ സംസ്‌ഥാനതല പ്രകാശനം തൃപ്പൂണിത്തുറ ബി.ആര്‍.സിയില്‍ വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു.
കവിയും ഗാനരചയിതാവും മലയാളം മിഷന്‍ ഡയറക്‌ടറുമായ മുരുകന്‍ കാട്ടാക്കട രചിച്ചു വിജയ്‌ കരുണ്‍ സംഗീതസംവിധാനം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നതു പിന്നണി ഗായിക സിത്താര കൃഷ്‌ണകുമാറും പൊതുവിദ്യാലയങ്ങളിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികളുമാണ്‌. ഒന്നിനു തിരുവന്തപുരം കഴക്കൂട്ടം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്‌ഘാടനം ചെയ്യുന്ന സംസ്‌ഥാനതല പ്രവേശനോത്സവത്തില്‍ ഈ ഗാനം ആലപിക്കപ്പെടും.

LEAVE A REPLY

Please enter your comment!
Please enter your name here