Monday, July 26, 2021

സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത

Must Read

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, വയനാട്, മലപ്പുറം, തൃശൂര്‍, എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കേരളതീരത്ത് 55 കിലോമീറ്റര്‍വരെ വേഗത്തിലുള്ള കാറ്റ് വീശിയേക്കും. ഇന്ന് രാത്രിവരെ കടലേറ്റത്തിനും സാധ്യത. ശനിയാഴ്ചവരെ അറബിക്കടലില്‍ മീന്‍പിടിക്കാന്‍ പോകരുതെന്നാണ് മുന്നറിയിപ്പ്. രണ്ടു ദിവസമായി തുടരുന്ന മഴയില്‍ എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപക നാശനഷ്ടമുണ്ടായി. നൂറിലധികം വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. അഞ്ഞൂറിലേറെ വീടുകള്‍ക്ക് കേടുപാടുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകി, വ്യാപക കൃഷിനാശവുമുണ്ടായി.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News