Thursday, January 27, 2022

ഒമിക്രോൺ ഭീതിയിൽ സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ച് നിയന്ത്രണങ്ങൾ കർശനമാക്കി

Must Read

തിരുവനന്തപുരം: ഒമിക്രോൺ ഭീതിയിൽ സംസ്ഥാനത്ത് പുതുവർഷത്തോടനുബന്ധിച്ച് നിയന്ത്രണങ്ങൾ കർശനമാക്കി. വ്യാഴാഴ്ച മുതൽ കേരളത്തിൽ രാത്രികാല കർഫ്യു നിലവിൽ വന്നു. രാത്രി 10 മണി മുതൽ രാവിലെ 5 മണി വരെയാണ് നിയന്ത്രണം. ശബരിമല, ശിവഗിരി തീർഥാടകരൊഴികെ മറ്റുള്ളവർ രാത്രി പുറത്തിറങ്ങിയാൽ സ്വയം സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം കൈയിൽ കരുതണമെന്നാണ് നിർദേശം. അനാവശ്യ യാത്രകൾക്കെതിരെ കർശനമായ നടപടിയെടുക്കാനാണ് പോലീസിന് ലഭിച്ചിട്ടുള്ള നിർദേശം.

പകൽ സമയങ്ങളിൽ ഹോട്ടലുകളിലും റെസ്റ്റോറന്റുകളിലും 50 ശതമാനം പേർക്ക് മാത്രമാണ് പ്രവേശനാനുമതി. രാത്രികാല കർഫ്യു നിലവിൽ വന്നതിനാൽ പത്ത് മണിക്ക് ശേഷം പൊതുയിടങ്ങളിൽ കൂടിച്ചേരലുകളും വിലക്കുണ്ട്. അടിയന്തര ആവശ്യങ്ങൾക്ക് പുറത്തിറങ്ങുന്നവർ സാക്ഷ്യപത്രം കരുതണം. ജനുവരി രണ്ടു വരെ നിയന്ത്രണങ്ങൾ തുടരും.

കൊച്ചിൻ കാർണിവലിന് മുടക്കം വരാതിരിക്കാൻ കയാക്കിങ് പോലുള്ള ചെറിയ പരിപാടികൾ മാത്രമാണ് ഇക്കുറി സംഘടിപ്പിച്ചത്. വിപുലമായ ആഘോഷങ്ങളടക്കം ഒഴിവാക്കി. നവംബർ, ഡിസംബർ മാസങ്ങളിൽ സാധാരണയായി സഞ്ചാരികളുടെ ഒഴുക്കായിരുന്നു ഫോർട്ട് കൊച്ചിയിലേക്ക്. എന്നാൽ ഇത്തവണ വിദേശ വിനോദ സഞ്ചാരികളും വരവും ഗണ്യമായി തന്നെ കുറഞ്ഞിരിക്കുകയാണ്.

രാത്രി 10 മണിക്ക് ശേഷം ഫോർട്ട് കൊച്ചി ബീച്ചിലേക്കടക്കം പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാകില്ല. ഡി.ജെ. പാർട്ടികളടക്കമുള്ളവയ്ക്ക് കർശനമായ നിയന്ത്രണമുണ്ടാകും. ലഹരി മരുന്ന് പാർട്ടികൾ നടക്കുന്നുണ്ടോയെന്ന് കർശന പരിശോധനകളുണ്ടാകും. എക്സൈസ്, പോലീസ്, എൻ.സി.ബി. സംഘങ്ങൾ നിരീക്ഷണം നടത്തും.

31-മുതൽ കോഴിക്കോട് ബീച്ചിലേക്ക് വൈകീട്ട് 5 മണി മുതൽ കർശനമായ ഗതാഗതനിയന്ത്രണമുണ്ടായിരിക്കും. അടിയന്തര ആവശ്യങ്ങൾക്കല്ലാതെയുള്ള യാതൊരു വാഹനവും കടത്തിവിടില്ല. നിർദേശങ്ങളിൽ ലംഘനമുണ്ടായാൽ കർശന നിയമനടപടി സ്വീകരിക്കുമെന്ന് ജില്ലാപോലീസ് മേധാവി അറിയിച്ചു

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News