Sunday, December 5, 2021

ശബരിമലയില്‍ തിരക്കു നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി

Must Read

ശബരിമലയില്‍ തിരക്കു നിയന്ത്രിക്കാന്‍ ഏര്‍പ്പെടുത്തിയ വെര്‍ച്വല്‍ ക്യൂ സംവിധാനം നിലവിലെ സാഹചര്യത്തില്‍ പിന്‍വലിക്കാനാകില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ വ്യക്തമാക്കി.

വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ബോ​ര്‍​ഡി​നു കൈ​മാ​റ​ണ​മെ​ന്ന് ശ​ബ​രി​മ​ല സ്‌​പെ​ഷ​ല്‍ ക​മ്മീ​ഷ​ണ​ര്‍ ന​ല്‍​കി​യ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ എ​ടു​ത്ത ഹ​ര്‍​ജി ഉ​ള്‍​പ്പെ​ടെ പ​രി​ഗ​ണി​ക്ക​വെ​യാ​ണ് ജ​സ്റ്റീ​സ് അ​നി​ല്‍ ന​രേ​ന്ദ്ര​ൻ, ജ​സ്റ്റീ​സ് പി.​ജി. അ​ജി​ത് കു​മാ​ര്‍ എ​ന്നി​വ​രു​ള്‍​പ്പെ​ട്ട ഡി​വി​ഷ​ന്‍ ബെ​ഞ്ചി​ല്‍ സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. തി​ര​ക്കു നി​യ​ന്ത്രി​ക്കാ​നു​ള്ള ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടെ സ​മ​ര്‍​പ്പി​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച ഡി​വി​ഷ​ന്‍ ബെ​ഞ്ച് ഹ​ര്‍​ജി​ക​ള്‍ തി​ങ്ക​ളാ​ഴ്ച പ​രി​ഗ​ണി​ക്കാ​ന്‍ മാ​റ്റി.

വ​ന​മേ​ഖ​ല​യി​ലു​ള്ള ശ​ബ​രി​മ​ല​യി​ലെ ക്ഷേ​ത്ര​ത്തി​ന്‍റെ ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യ പ്ര​ത്യേ​ക​ത​യും സു​ര​ക്ഷ​യും മു​ന്‍​നി​ർ​ത്തി തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ ഏ​റെ പ്ര​യാ​സ​മു​ണ്ടെ​ന്ന് സ​ര്‍​ക്കാ​ര്‍ കോ​ട​തി​യി​ല്‍ വ്യ​ക്ത​മാ​ക്കി. ഇ​തി​നു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നി​ല്ല. പോ​ലീ​സി​നു മാ​ത്ര​മേ തി​ര​ക്കു നി​യ​ന്ത്രി​ക്കാ​ന്‍ ക​ഴി​യൂ. ശ​ബ​രി​മ​ല തീ​ര്‍​ഥാ​ട​നം സു​ഗ​മ​മാ​ക്കാ​നാ​ണ് വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. സ​ര്‍​ക്കാ​രി​നോ പോ​ലീ​സി​നോ മ​റ്റു താ​ത്പ​ര്യ​ങ്ങ​ളി​ല്ല. 2011 മു​ത​ല്‍ നി​ല​വി​ലു​ള്ള വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​നം ഒ​രു പ​രാ​തി​ക്കു​മി​ട​യി​ല്ലാ​തെ​യാ​ണ് ഇ​തു​വ​രെ പോ​ലീ​സ് കൈ​കാ​ര്യം ചെ​യ്ത​തെ​ന്നും സ​ര്‍​ക്കാ​ര്‍ വി​ശ​ദീ​ക​രി​ച്ചു.

ഹൈ​ക്കോ​ട​തി സ്വ​മേ​ധ​യാ പ​രി​ഗ​ണി​ക്കു​ന്ന ഹ​ര്‍​ജി​യോ​ടൊ​പ്പം വെ​ര്‍​ച്വ​ല്‍ ക്യൂ ​സം​വി​ധാ​ന​ത്തി​ന്‍റെ നി​യ​ന്ത്ര​ണം പോ​ലീ​സി​ല്‍ നി​ന്നു തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡി​നു കൈ​മാ​റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഡെ​മോ​ക്രാ​റ്റി​ക് സോ​ഷ്യ​ല്‍ ജ​സ്റ്റീ​സ് പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് കെ.​എ​സ്.​ആ​ര്‍. മേ​നോ​ന്‍, ട്രാ​വ​ന്‍​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് എം​പ്ലോ​യീ​സ് ഫ്ര​ണ്ട് എ​ന്നി​വ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി​ക​ളും പ​രി​ഗ​ണി​ക്ക​വെ​യാ​ണ് സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News