Wednesday, June 16, 2021

പുകയില ഉപയോഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍

Must Read

തിരുവനന്തപുരം: പുകയില ഉപയോഗം അവസാനിപ്പിക്കാന്‍ ആഗ്രഹിക്കുന്നവരെ സഹായിക്കാനായി ടെലി കണ്‍സള്‍ട്ടേഷന്‍ വഴി സൗകര്യമൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ടെലി കണ്‍സള്‍ട്ടേഷന്‍ വഴി കൗണ്‍സിലിംഗും മാര്‍ഗനിര്‍ദ്ദേശങ്ങളും നല്‍കുന്നതിന് സജ്ജമാക്കിയ ക്വിറ്റ് ലൈന്‍ ഇന്ന് പ്രവര്‍ത്തനം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ആരോഗ്യ വകുപ്പിന് കീഴിലുള്ള ദിശ 1056, 104 എന്നീ നമ്പറുകള്‍ വഴി ഈ ക്വിറ്റ് ലൈനെ സമീപിക്കാന്‍ കഴിയും. ഇതിലൂടെ ഡോക്ടര്‍മാരുടെയും സൈക്ക്യാട്രിസ്റ്റിന്റെയും സൈക്കോളജിസ്റ്റിന്റെയും കൗണ്‍സിലര്‍മാരുടെയും സേവനങ്ങള്‍ ഉറപ്പുവരുത്തും.

ആവശ്യമായ രോഗികള്‍ക്ക് ഫാര്‍മക്കോതെറാപ്പിയും നല്‍കുന്നതായിരിക്കും. ഇതുകൂടാതെ ഇ-സഞ്ജീവനി പദ്ധതി വഴിയും പുകയില നിര്‍ത്തുന്നതിന് ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യവും ആരംഭിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Latest News

മുണ്ടക്കയം ബിവറേജസ് വില്‍പ്പനശാലയില്‍ നിന്ന് ആയിരം ലിറ്ററില്‍ അധികം മദ്യം കടത്തി

കോട്ടയം: ലോക്ഡൗണ്‍ സമയത്ത് മുണ്ടക്കയം ബിവറേജസ് വില്‍പ്പനശാലയില്‍ നിന്ന് ആയിരം ലിറ്ററില്‍ അധികം മദ്യം കടത്തിയതായി കണ്ടെത്തി. കഴിഞ്ഞ ദിവസം നടന്ന കണക്കെടുപ്പിലാണ് എക്‌സൈസ് വ്യാപക...

More News