Monday, November 29, 2021

മദ്യം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രസകരമായ കണക്ക് പുറത്തുവിട്ട് സംസ്ഥാനസർക്കാർ

Must Read

മദ്യം, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് രസകരമായ കണക്ക് പുറത്തുവിട്ട് സംസ്ഥാനസർക്കാർ. ലോക്ഡൗണിന് ശേഷം മദ്യവിൽപന കുറഞ്ഞെന്ന് മന്ത്രി എംവി ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. അതേസമയം ലഹരി ഉപയോഗം കൂടിയതായും മന്ത്രി പറഞ്ഞു. 2016-17 കാലത്ത് 205. 41 ലക്ഷം കെയ്സ് വിദേശമദ്യവും 150. 1.3 ലക്ഷം കെയ്സ് ബിയറുമാണ് സംസ്ഥാനത്ത് വിറ്റത്. എന്നാൽ 2020-2021 കാലയളവിൽ ഇത് 187. 22 ലക്ഷവും 72.40 ലക്ഷവുമായി കുറഞ്ഞു.

അതേസമയം മദ്യവില്പനയിൽ നിന്നുള്ള വരുമാനം വർധിക്കുന്നുണ്ട്. ഇതിന് ഉപഭോ​ഗമായോ വില്പനയുമായോ ബന്ധമില്ലെന്നാണ് സർക്കാർ പറയുന്നത്. നികുതി വർധിപ്പിച്ചതുകൊണ്ട് വരുമാനം കൂടിയതാണെന്നാണ് സർക്കാർ പറയുന്നത്. ബോധവത്ക്കരണത്തിലൂടെ മദ്യ ഉപഭോ​ഗം കുറയ്ക്കലാണ് സർക്കാർ നയം. ഔട്ട്​ലെറ്റുകൾ കുറച്ചതുകൊണ്ട് മദ്യ ഉപഭോ​ഗം കുറയില്ലെന്നും മന്ത്രി രേഖാമൂലം സഭയിൽ വ്യക്തമാക്കി.

സംസ്ഥാനത്ത് എക്സൈസ് പിടികൂടിയ ലഹരി കേസുകളിൽ കണ്ടെത്തിയ തൊണ്ടിമുതലുകളുടെ അളവ് നോക്കുമ്പോൾ ലഹരി ഉപയോ​ഗം കൂടിയിട്ടുണ്ട്. എക്സൈസ് എൻഫോഴ്സ്മെന്റ് ഇത് സംബന്ധിച്ച നിയന്ത്രണം കൊണ്ടുവരാനുള്ള ശ്രമങ്ങൾ തുടരുന്നുണ്ട്. എന്നാൽ ചില നിയമങ്ങൾ ഇതിന് തടസമാവുന്നുണ്ട്. ഇത്തരം നിയമങ്ങളിൽ ഭേദഗതി വരുത്താൻ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കുട്ടികളിലെ ലഹരി ഉപയോ​ഗം തടയാൻ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം എക്സൈസിന് കേസെടുക്കാൻ നിലവിൽ സാഹചര്യമില്ല. ഇക്കാര്യത്തിലും ചട്ടഭേദ​ഗതി വരുത്താൻ കേന്ദ്രത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News