സ്വപ്നാ സുരേഷിന് സ്പെയ്സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നീക്കം

0

തിരുവനന്തപുരം: സ്വപ്നാ സുരേഷിന് സ്പെയ്സ് പാർക്കിലെ ജോലിയിൽ ലഭിച്ച ശമ്പളം തിരിച്ചുപിടിക്കാൻ സംസ്ഥാന സർക്കാർ നീക്കം. സ്വപ്നയുടെ ശമ്പളം തിരികെ നൽകണമെന്നാവശ്യപ്പെട്ട് പ്രൈസ് വാട്ടർ കൂപ്പറിന് സർക്കാർ കത്ത് നൽകി.

ധ​ന​പ​രി​ശോ​ധ​നാ വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടി​ന്മേ​ലാ​ണ് ന​ട​പ​ടി. വ്യാ​ജ രേ​ഖ ഉ​പ​യോ​ഗി​ച്ചു​ള്ള നി​യ​മ​ന​ത്തി​ലൂ​ടെ സ​ർ​ക്കാ​രി​ന് സം​ഭ​വി​ച്ച ന​ഷ്ടം തി​രി​ച്ചു പി​ടി​ക്ക​ണ​മെ​ന്നാ​യി​രു​ന്നു ധ​ന​പ​രി​ശോ​ധ​ന വി​ഭാ​ഗ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ട്.

ന​ഷ്ടം സം​ഭ​വി​ച്ച തു​ക തി​രി​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണ് പ്രൈ​സ് വാ​ട്ട​ർ കൂ​പ്പ​റി​ന് സ​ർ​ക്കാ​ർ ന​ൽ​കി​യ ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

Leave a Reply