Sunday, September 26, 2021

“കോവിഡ് പ്രധിരോധം സംസ്ഥാന സർക്കാർ പരാജയപ്പെട്ടു പ്രധാനമന്ത്രി ഇടപെടണം കുരുവിള മാത്യൂസ്

Must Read

പാലക്കാട്: കോവിഡ് വ്യാപനം ഫലപ്രദമായി തടയുന്നതിൽ സംസ്ഥാന സർക്കാർ ദയനീയമായി പരാജയപ്പെട്ടിരിക്കയാണന്ന് നാഷണലിസ്റ്റ് കേരള കോൺഗ്രസ് സംസ്ഥാന ചെയർമാനും എൻ ഡി ഏ സംസ്ഥാന നിർവാഹ സമിതി അംഗവുമായ കുരുവിള മാത്യൂസ് കുറ്റപ്പെടുത്തി

പ്രധാനമന്ത്രി ഇക്കാര്യത്തിൽ അടിയന്തിര ഇടപെടൽ നടത്തി സംസ്ഥാനത്തെ ആരോഗ്യമേഖലയുടെ നിയന്ത്രണം പൂർണ്ണമായും കേന്ദ്ര മന്ത്രാലയം ഏറ്റെടുക്കണമെന്നും കുരുവിള മാത്യൂസ് ആവശ്യപ്പെട്ടു

കേരളത്തിൽ മന്ത്രിമാർ പോലും കോവിഡ് പ്രോട്ടോകാൾ പാലിക്കുന്നില്ല ലോക് ഡൗൺ ദിനത്തിൽ മന്ത്രി അഹമ്മദ് ദേവർകോവിൽ നൂറ് കണക്കിന് പാർട്ടി പ്രവർത്തകരുമായി  കൊച്ചി.നഗരത്തിൽ യോഗം നടത്തിയിട്ടും മന്ത്രിക്ക് എതിരേ കേസ് രജിസ്റ്റർ ചെയ്യുന്നതിന് തയ്യാറാവുന്നില്ല പിന്നെ എങ്ങനെ കേരളത്തിൽ റ്റി പി ആർ കുറയും അദ്ദേഹം ചോദിച്ചു

കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നൽകിയ 10 ലക്ഷം ഡോസ് വാക്സിൻ ഉപയോഗശൂന്യമാക്കിയ സർക്കാരാണ് ദിവസവും പത്രസമ്മേളനം നടത്തി ജനങ്ങളെ തെറ്റിധരിപ്പിക്കുന്നത് കേന്ദ്ര ആരോഗ്യ മന്ത്രിയുടെ പരാമർശനത്തിന് മറുപടി പോലും പറയുന്നതിന് സംസ്ഥാന മന്ത്രിക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല സംസ്ഥാന ആരോഗ്യ മന്ത്രി തികഞ്ഞ പരാജയമാണന്ന് ഏതാനും മാസം കൊണ്ട് തന്നെ തെളിയിച്ചതായും കുരുവിള മാത്യൂസ് തുടർന്ന് പറഞ്ഞു

English summary

“The state government has failed in its defense of Kovid. The Prime Minister should intervene,” Kuruvila Mathews said

Leave a Reply

Latest News

പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി

പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെതിരെ വ്യാജ പോക്സോ കേസ് ചുമത്തിയെന്ന് പരാതി. പൊലീസ് ഉദ്യോഗസ്ഥൻ വ്യക്തിവൈരാഗ്യം തീർക്കാൻ വ്യാപാരി ഷമീമിനെ കള്ളക്കേസിൽ കുടുക്കിയെന്നാണ് ആരോപണം.ആഗസ്​ത്​...

More News