Thursday, December 2, 2021

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു

Must Read

മുല്ലപ്പെരിയാർ ഡാമിന്റെ ജലനിരപ്പ് 139 അടിക്ക് താഴെയാക്കണമെന്ന് സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഇല്ലെങ്കിൽ ഡ‍ാമിന് സമീപം താമസിക്കുന്നവരുടെ ജീവൻ അപകടത്തിലാവുമെന്നും സർക്കാർ കോടതിയിൽ അറിയിച്ചു. ജനം പരിഭ്രാന്തിയിലാണെന്നും ഉടൻ ഇടപെടണമെന്നും സർക്കാർ ആവശ്യപ്പെട്ടു.
എന്നാൽ സംസ്ഥാനത്തിന്റെ വാദത്തെ തമിഴ്നാട് എതിർത്തു. വിഷയത്തിൽ എത്രയും പെട്ടെന്ന്‌ തീരുമാനമെടുക്കാൻ മുല്ലപ്പെരിയാർ മേൽനോട്ടസമിതിയോട് കോടതി നിർദേശിച്ചു. ജനങ്ങളുടെ ജീവനെ ബാധിക്കുന്ന വിഷയമാണിതെന്നു വിലയിരുത്തിയ കോടതി, കേസ് മറ്റന്നാൾ വീണ്ടും പരിഗണിക്കും.

മുല്ലപ്പെരിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ ഡാമിൽനിന്ന് കൂടുതൽ വെള്ളം കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന് കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു

Leave a Reply

Latest News

മണിയുടെ പ്രസ്‌താവന കെണിയായി മുല്ലപ്പെരിയാര്‍: കരുതലോടെ സി.പി.എം.

കട്ടപ്പന: മുല്ലപ്പെരിയാര്‍ അണക്കെട്ട്‌ അപകടാവസ്‌ഥയിലാണെന്ന മുന്‍ മന്ത്രി എം.എം. മണിയുടെ പ്രസ്‌താവന സംസ്‌ഥാന വ്യാപകമായി ചര്‍ച്ചയായതോടെ കരുതലോടെ സി.പി.എം. ജില്ലാ ഘടകം. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ വെറുതെ...

More News