Tuesday, October 26, 2021

കൊച്ചിയിൽനിന്നും വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

Must Read

തിരുവനന്തപുരം: കൊച്ചിയിൽനിന്നും വീടുവിട്ടിറങ്ങിയ പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. ഡൽഹി പോലീസ് കുട്ടികളെ കണ്ടെത്തുകയും അവർക്കൊപ്പം ഡൽഹി സ്വദേശികളായ ഫൈസാനെയും സുബൈറിനെയും പിടികൂടുകയും ചെയ്തു. എറണാകുളം നോർത്ത് പോലീസ് ഇവരിൽ ഒരു പ്രതിയെ ഒഴിവാക്കി കുട്ടിയുടെ സഹോദരൻമാരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തതായി മാധ്യമങ്ങളിൽ വന്ന വാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ സ്വമേധയായാണ് കേസെടുത്തത്. എറണാകുളം ജില്ലാ ബാല സംരക്ഷണ ഓഫീസർ, നോർത്ത് പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർ, ജില്ലാ പോലീസ് മേധാവി (എറണാകുളം സിറ്റി) എന്നിവരോട് നവംബർ 3 നകം സംഭവം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് നൽകാൻ കമ്മീഷൻ നിർദേശം നൽകി.

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News