Wednesday, December 1, 2021

മദ്യത്തിലെന്നപോലെ സമൂഹ മാധ്യമങ്ങളിലും വ്യാജൻമാർ പെരുകിയപ്പോഴാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്വന്തമായി അക്കൗണ്ട് തുടങ്ങാൻ സംസ്ഥാന ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചത്

Must Read

മദ്യത്തിലെന്നപോലെ സമൂഹ മാധ്യമങ്ങളിലും വ്യാജൻമാർ പെരുകിയപ്പോഴാണ് ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും സ്വന്തമായി അക്കൗണ്ട് തുടങ്ങാൻ സംസ്ഥാന ബവ്റിജസ് കോർപറേഷൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസം അക്കൗണ്ട് തുറന്നു.
ബവ്റിജസ് കോർപറേഷനെ വ്യാജൻ ഏറെനാളായി പിന്തുടരുന്നുണ്ട്. സമൂഹ മാധ്യമങ്ങളിൽ കോർപറേഷന്റെ മുദ്ര വച്ച് അക്കൗണ്ടുകൾ തുടങ്ങി വ്യാജ മദ്യബുക്കിങ് വരെ നടക്കുന്നു. വ്യാജ മദ്യ ബ്രാൻഡുകളുടെ പരസ്യം കൊടുക്കുന്നു. പരാതി പറഞ്ഞും ആ വ്യാജൻമാരെ പൂട്ടിച്ചും മടുത്തപ്പോഴാണ് ഇനി നേരിട്ടു കളത്തിലിറങ്ങാമെന്നു ബവ്കോ തീരുമാനിച്ചത്. ബവ്കോ ഷോപ്പുകൾ, വെയർഹൗസുകൾ തുടങ്ങിയവയുടെ എണ്ണവും ചിത്രങ്ങളും ഗ്രാഫിക്സും അക്കൗണ്ടിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. മദ്യക്കുപ്പിയുടെ പടവും ബ്രാൻഡും പ്രദർശിപ്പിക്കാൻ പാടില്ലെന്നതു കൊണ്ടാണു പകരം ഗ്രാഫിക്സ് ഇറക്കിയത്.

ക്യൂ നിൽക്കാതെ മദ്യം വാങ്ങാവുന്ന ഷോപ്പുകളുടെ എണ്ണവും ചിത്രവും നൽകിയിട്ടുണ്ട്. വിലയും വിശദ വിവരങ്ങളും നോക്കാൻ വെബ്സൈറ്റ് ലിങ്കും നൽകി. ബവ്കോയുമായി ബന്ധപ്പെട്ട വിവരങ്ങൾ അപ്പപ്പോൾ ഇനി ഫെയ്സ്ബുക്കിലും ഇൻസ്റ്റഗ്രാമിലും എത്തും.

നിലവിൽ ഓൺലൈൻ സംവിധാനം ഏർപ്പെടുത്തിയ 20 ബവ്കോ ഷോപ്പുകളിൽ ബുക്ക് ചെയ്തു ലഭിക്കുന്ന സമയത്തു ചെന്ന് ക്യൂ നിൽക്കാതെ മദ്യം വാങ്ങാം. ഫെയ്സ്ബുക് അക്കൗണ്ടിൽ ഇതിനും ലിങ്ക് നൽകിയിട്ടുണ്ട്. പൂർണമായും ഓൺലൈൻ ആകുന്നതോടെ ക്യൂ ഒഴിവാക്കാനാകും.

Leave a Reply

Latest News

പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു

കാഞ്ഞിരപ്പള്ളി: പ്രളയത്തിൽ തകർന്നതിനാൽ ഭാരവാഹനങ്ങളുടെ പ്രവേശനം വിലക്കിയിരുന്ന പാലത്തിലൂടെ പോലീസ് ബസ് ഓടിച്ചു. കാഞ്ഞിരപ്പള്ളി 26-ാം മൈലിലെ അപകടാവസ്ഥയിലുള്ള പാലത്തിലൂടെയാണ് പോലീസ് വാഹനം ഓടിച്ചത്. അയ്യപ്പഭക്തരും...

More News