Saturday, May 15, 2021

കെഎസ്ആർ‍ടിസി ബസിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു

Must Read

പന്തളം ∙ കെഎസ്ആർ‍ടിസി ബസിടിച്ച് ആംബുലൻസ് ഡ്രൈവർ മരിച്ച സംഭവത്തിൽ കെഎസ്ആർടിസി ഡ്രൈവറെ പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ഡിപ്പോയിലെ ഡ്രൈവർ ആലുവ മണ്ണാങ്കുഴി വീട്ടിൽ മുനീറാണ് (42) അറസ്റ്റിലായത്. അടൂർ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ശനിയാഴ്ച വൈകിട്ട് 6ന് എംസി റോഡിൽ പറന്തൽ ജംക്‌ഷനു സമീപമായിരുന്നു അപകടം.

മറ്റ് വാഹനങ്ങളെ മറികടന്നെത്തിയ കെഎസ്ആർടിസി ബസ് അടൂരിലേക്കു വന്ന ആംബുലൻസിൽ ഇടിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർ തൃശൂർ ആക്കിക്കാവ് തോലത്ത് വീട്ടിൽ ബെന്നിസൺ ടി.സാക്ക് (38) ആണ് മരിച്ചത്. ഐപിസി 304 വകുപ്പ് പ്രകാരമാണ് മുനീറിനെതിരെ കേസെടുത്തതെന്നു പൊലീസ് പറഞ്ഞു.

English summery

KSRTC driver arrested for killing KSRTC bus ambulance driver

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News