അരീക്കോട്: ശത്രുകളില്‍ നിന്നും രക്ഷതേടി കടയില്‍ അഭയം തേടിയ പുള്ളിമാന്‍ കടയുടെ ഗ്ലാസ് തകര്‍ത്തു. കിഴുപറമ്പ് പത്തനാപുരം പള്ളിയോട് ചേര്‍ന്നുള്ള കടയിലേക്കാണ് കഴിഞ്ഞ ദിവസം രാവിലെ പുള്ളിമാന്‍ ഓടിയെത്തിയത്. ചെറുപുഴ വഴി വന്ന മാനിനെ മറ്റേതോ ജീവികള്‍ ഓടിച്ച് കടയില്‍ അഭയം തേടിയതാകാമെന്ന് കരുതുന്നു. ഗ്ലാസ് കാണാതെ അകത്ത് കയറിയ മാന്‍ കടയുടെ ഗ്ലാസിനോട് നിര്‍മിച്ച വാതില്‍ പൂര്‍ണമായും തകര്‍ത്തു. റോഡില്‍ വന്‍ തിരക്കുള്ള സമയമായിരുന്നു. പാഞ്ഞടുത്ത മാന്‍ അതേ വേഗതയില്‍ ചെറുപുഴ ഭാഗത്തേക്ക് തന്നെ തിരിച്ചോടി.
English summary
The spotted deer, who sought refuge in the shop to escape from the enemies, smashed the glass of the shop