Monday, August 10, 2020

ബാറിൽ നിന്ന് വാങ്ങുന്ന സെലിബ്രേഷന്റെ രണ്ട് അറുപത് അടിച്ചാൽ ഫിറ്റായി വീഴും. പക്ഷെ ബീവറജേസിലെ സെലിബ്രേഷന്റെ മൂന്ന് തൊണ്ണൂറ് അടിച്ചാലും ഒന്നുമാകില്ലെന്നാണ് ചില മദ്യപാനികൾ പറയുന്നത്. എന്താണ് ഇതിനു കാരണം? ബാറുകളിൽ സെക്കൻ്റ്സ് മദ്യ വിൽപ്പനയുണ്ടോ? ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇൻഡന്റും സ്റ്റോക്കും ഒത്തു നോക്കിയതിലെല്ലാം ആനയും ആടും പോലെ വ്യത്യാസം; ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വെട്ടിതിരുത്തി ശരിയാക്കി! ടോക്കണില്ലെങ്കിലും ഏതു സമയത്തും ബാറുകളിൽ നിന്നും മദ്യം ലഭിക്കും; ഈച്ചയാട്ടി ബീവറേജസ് ഔട്ട്ലെറ്റുകൾ; പെഗ് റേറ്റ് വില്‍പ്പനയിലെയും കുപ്പിക്കണക്കിനുള്ള വില്‍പ്പനയിലെയും ലാഭത്തെ ചൊല്ലി അഭ്യൂഹങ്ങളും പൊരുത്തക്കേടുകളും; ബാറുകളിൽ പാഴ്സൽ വിൽപ്പന നിർത്തി മദ്യം വിളമ്പിയാൽ മദ്യദുരന്തവും ഉണ്ടാവില്ല ബീവറേജസും രക്ഷപ്പെടുമെന്ന് ഉദ്യോഗസ്ഥർ

Must Read

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും...

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്....

കൊച്ചി: ബീവറേജസിലെ ഒരു പൈന്റ് അടിച്ചുതീർത്താലും കിക്കാകാത്ത കുടിയന്മാർ ബാറിലെ ഒരു 90 അടിക്കുമ്പോഴേ പാമ്പാണ്!. ബാറിൽ നിന്ന് വാങ്ങുന്ന സെലിബ്രേഷന്റെ രണ്ട് അറുപത് അടിച്ചാൽ ഫിറ്റായി വീഴും. പക്ഷെ ബീവറജേസിലെ സെലിബ്രേഷന്റെ മൂന്ന് തൊണ്ണൂറ് അടിച്ചാലും ഒന്നുമാകില്ലെന്നാണ് ചില മദ്യപാനികൾ പറയുന്നത്. എന്താണ് ഇതിനു കാരണം? സെക്കൻ്റ്സ് മദ്യമാണെന്ന് എക്സൈസ് ഉദ്യോഗസ്ഥർ തന്നെ പറയുന്നു.

ബാർ ജീവനക്കാരുമായി ഏറ്റവുമധികം അടുപ്പമുള്ള സ്ഥിരം ഇടപാടുകാർക്ക് മദ്യം പാഴ്സൽ വാങ്ങുമ്പോൾ അല്പം വിലകുറച്ച് കൊടുക്കാറുണ്ട്. സെക്കന്റ്സ് എന്നാണ് ഈ ഇടപാട് അറിയപ്പെടുന്നത്. നികുതിയില്ലാതെ മദ്യ കമ്പനികളിൽ നിന്നും നേരിട്ട് വാങ്ങി രഹസ്യമായി നടക്കുന്ന വില്പനയാണിത്. എക്സൈസ് ഉദ്യോഗസ്ഥർക്ക് ഇതുസംബന്ധിച്ച പലതവണ രഹസ്യ വിവരം കിട്ടിയിട്ടുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല.

പല ബാറുകളും അവർ തന്നെ രഹസ്യമായി തയാറാക്കിയ മദ്യം വിൽപന നടത്തിയത് പിടികൂടിയ പല സംഭവങ്ങളും ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ടുകൾ സ്പെഷ്യൽബ്രാഞ്ച് ജില്ലാ പോലീസ് മേധാവിമാർക്ക് നൽകിയിട്ടുണ്ട്.

എന്നാൽ ബാ​റു​ക​ളി​ലെ മ​ദ്യ വി​ൽ​പ​ന ശ​രി​യാ​യ വി​ധ​ത്തി​ലാ​ണോ​യെ​ന്ന് പ​രി​ശോ​ധി​ക്കേ​ണ്ട എ​ക്സൈ​സ് വ​കു​പ്പാ​ക​ട്ടെ ഉ​റ​ക്ക​ത്തി​ലാ​ണ്. പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​മ​ല്ലാ​ത്ത​തി​നാ​ൽ ബാ​റു​ക​ളി​ലൂ​ടെ വി​ത​ര​ണം ചെ​യ്യു​ന്ന മ​ദ്യ​ത്തി​ന്‍റെ ഗു​ണ​മേ​ൻ​മ സം​ബ​ന്ധി​ച്ച് വ്യാ​പ​ക പ​രാ​തി​ക​ളാ​ണ് ഉ​യ​രു​ന്ന​ത്.

ഇ​ക്കാ​ര്യം എ​ക്സൈ​സ് വ​കു​പ്പി​നും പോ​ലീ​സി​നും ല​ഭി​ച്ചി​ട്ടു​മു​ണ്ട്. എ​ന്നാ​ൽ പ​രി​ശോ​ധ​ന മാ​ത്രം ഒ​രി​ട​ത്തും ന​ട​ക്കു​ന്നി​ല്ല. ചില ബാ​റു​കാ​രും എ​ക്സൈ​സ് വ​കു​പ്പും ത​മ്മി​ലു​ള്ള ഒ​ത്തു​ക​ളി കാ​ര​ണ​മാ​ണ് പ​രി​ശോ​ധ​ന കാ​ര്യ​ക്ഷ​മ​ല്ലാ​ത്ത​തെന്നാ​ണ് ബീ​വ​റേ​ജ​സ് കോ​ർ​പ​റേ​ഷ​ന്‍റെ പ​രാ​തി.

എ​ക്സൈ​സ് വ​കു​പ്പ് കാ​ര്യ​മാ​യി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നെ​ങ്കി​ൽ ബെ​വ്കോ ഔ​ട്ട്‌ലെ​റ്റു​ക​ൾ വ​ഴി​യു​ള്ള മ​ദ്യ​വി​ൽ​പ​ന കൂ​ടു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ബെ​വ്കോ അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്.

മിക്ക ബാ​റു​ക​ളിലും മ​ദ്യ​വി​ത​ര​ണം ച​ട്ടം ലം​ഘി​ച്ചും അ​ന​ന​ധി​കൃ​ത​വു​മാ​യാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി പ​ല ജി​ല്ല​ക​ളി​ലും സ്പെ​ഷൽ ബ്രാ​ഞ്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ​ക്ക് റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​ട്ടു​ണ്ട്. ടോ​ക്ക​ൺ വ​ഴി മൂ​ന്നു ലി​റ്റ​ർ മ​ദ്യ​മാ​ണ് സ​ർ​ക്കാ​ർ ഒ​രാ​ൾ​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്.

എ​ന്നാ​ൽ ചില ബാ​റു​ക​ളി​ൽ നി​ന്ന് ആ​വ​ശ്യാ​നു​സ​ര​ണം എ​ത്ര വേ​ണ​മെ​ങ്കി​ലും ല​ഭി​ക്കും. ബാ​റു​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ക​ഴി​ഞ്ഞും പി​ൻ​വാ​തി​ലി​ലൂ​ടെ മ​ദ്യം ല​ഭി​ക്കു​ന്നു​ണ്ട്. ഇ​ങ്ങ​നെ വി​ത​ര​ണം ചെ​യ്യു​ന്ന മ​ദ്യ​ത്തി​ന് ബി​ല്ല് ന​ൽ​കു​ക​യു​മി​ല്ല.ഇ​തു ഗു​ണ​മേ​ൻ​മ​യു​ള്ള മ​ദ്യ​മാ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഒ​രു ഉ​റ​പ്പു​​മി​ല്ല.

ലോക്ക് ഡൗൺ നിയന്ത്രണങ്ങളെ തുടർന്ന് ലാഭം കുത്തനെ ഇടിഞ്ഞ ബാറുകളിൽ വ്യാജമദ്യം വിൽക്കുന്നവെന്ന സംശയം ബലപ്പെടുകയാണെന്ന് ഉന്നത എക്‌സൈസ് ഉദ്യോഗസ്ഥൻ വെളിപ്പെടുത്തുന്നു. മൂന്നിലധികം ബാറുകളുള്ള വലിയ അബ്കാരികളുടെ ചില ഹോട്ടലുകളിൽ സെക്കൻ്റ്സ് മദ്യം ഒഴുകുന്നുണ്ടത്രേ.

ബിവറേജസ് കോർപ്പറേഷന്റെ വെയർഹൗസുകളിൽ നിന്നാണ് ബാറുകൾ മദ്യം വാങ്ങുന്നത്. മദ്യം വാങ്ങാനുള്ള ഇൻഡന്റിന്റെ പകർപ്പ് ബാറുകൾ എക്സൈസ് സർക്കിൾ ഓഫീസുകളിൽ നൽകും. എക്സൈസ് സംഘം ഇടയ്ക്കിടെ ബാറുകളിലെത്തി ഇൻഡന്റും സ്റ്റോക്കും ഒത്തുനോക്കി പരിശോധിക്കണമെന്നാണ് ചട്ടം. എന്നാൽ ലോക്ക് ഡൗൺ തുടങ്ങിയ ശേഷം ഇൻഡന്റും സ്റ്റോക്കും ഒത്തു നോക്കിയതിലെല്ലാം ആനയും ആടും പോലായിരുന്നു വ്യത്യാസം. തുടർന്ന് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ തന്നെ പല ഇടത്തും വെട്ടിതിരുത്തി ശരിയാക്കി. വെട്ടി തിരുത്തലുകൾ പാടില്ലെന്ന് പറയാൻ ഇത് ഭൂമി വിൽപ്പനയുടെ ആധാരമല്ലല്ലോ എന്നാണ് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞത്.

ഇപ്പോഴുള്ള അഭ്യൂഹം പോലെ വ്യാജമദ്യം വ്യാപകമായി വിൽക്കപ്പെട്ടാൽ മറ്റൊരു ദുരന്തത്തിലേക്ക് നാട് വഴുതിവീഴും എന്നതിനു
എക്സൈസിനും സംശയം ഇല്ലാതില്ല. ബില്ലില്ലാത്ത മദ്യവിൽപ്പന വലിയൊരു വിപത്തിലേക്കാണ് പോകുന്നത്. ഹോട്ടലുകളിൽ ഇരുത്തി നൽകുന്നതു പോലെ ബാറുകൾ പഴയ രീതിയിൽ പ്രവർത്തിച്ചില്ലെങ്കിൽ മദ്യദുരന്തം ഉറപ്പാണ്.

കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ സ്റ്റോക്കിനൊപ്പം മദ്യകുപ്പികളിലെ ഹോളോഗ്രാം മുദ്ര‌യും നോക്കിയിരുന്നു. പക്ഷെ തങ്ങൾ എത്തുമ്പോൾ ബാർ ജീവനക്കാരുടെ മുഖത്ത് മുൻകാലങ്ങളെക്കാൾ ഭയം പ്രകടമായിരുന്നുവെന്ന് ഒരു എക്സൈസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

ബീവറേജസ് കോപ്പറേഷന്റെയോ കൺസ്യൂമർഫെഡിന്റെയോ ഔട്ട്ലെറ്റുകളിൽ നിന്നും വാങ്ങുന്ന ഒരേ കമ്പനിയുടെ മദ്യവും ചില ബാറുകളിൽ നിന്ന് വാങ്ങുന്ന ഇതേ ഇനത്തിന്റെയും രുചിയിൽ പ്രകടമായ അന്തരമുണ്ടെന്നാണ് മദ്യപാനികൾ പറയുന്നു. സാമ്പത്തികമായി മുന്നാക്കം നിൽക്കുന്നവരിൽ ഒരു വിഭാഗം നേരത്തെ ബാറുകളിൽ നിന്നാണ് മദ്യം വാങ്ങിയിരുന്നത്. സർക്കാർ ഔട്ട്ലെറ്റുകളിൽ എത്തിയിരുന്നത് സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വലിയൊരു വിഭാഗമാണ്. കൊവിഡ് നിയന്ത്രണത്തിന് ശേഷം ആപ്പ് വന്നതോടെ ഈ ശീലങ്ങളെല്ലാം മാറി. ഇതോടെയാണ് ബാറിലെയും സർക്കാർ ഔട്ട്ലെറ്റുകളിലെയും മദ്യത്തിന്റെ വ്യത്യാസം പലർക്കും അനുഭവപ്പെട്ട് തുടങ്ങിയത്.

ബീ​വ​റേ​ജ​സ് ഔ​ട്ട്‌ലെറ്റു​ക​ൾ വ‍​ഴി​യും ബാ​റു​ക​ൾ വ​ഴി​യും ടോ​ക്ക​ൺ‌ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ദ്യം വി​ത​ര​ണം ചെ​യ്യാ​ൻ സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യെ​ങ്കി​ലും ടോ​ക്ക​ണി​ന്‍റെ ഭൂ​രി​ഭാ​ഗ​വും പോ​കു​ന്ന​ത് ബാ​റു​ക​ളി​ലേ​ക്കാ​ണ്.

എന്നാൽ ടോക്കണില്ലെങ്കിലും ഏതു സമയത്തും പോയാലും മിക്ക ബാറുകളിൽ നിന്നും മദ്യം ലഭിക്കും. ബീവറേജസ് ഔട്ട് ലെറ്റുകളിൽ മുന്പ് പൂരപറന്പിലെ ആളായിരുന്നുവെങ്കിൽ ഇപ്പോൾ ശോകമൂകമായ അവസ്ഥയാണ്. ബീവറേജസ് ഔട്ട് ലെറ്റുകളിൽ മദ്യ വിൽപന ദിനംപ്രതി കുറയുകയാണ്. എന്നാൽ ബാറുകൾ വഴിയുള്ള മദ്യവിൽപന പൊടിപൊടിക്കുകയാണ്.

ത​ല​സ്ഥാ​ന​ത്ത് സെ​ക്ര​ട്ട​റി​യേ​റ്റി​ന്‍റെ മൂ​ക്കി​ന് താ​ഴെ​വ​രെ ബാ​റു​ക​ൾ വ​ഴി അ​ന​ധി​കൃ​ത മ​ദ്യ​വി​ൽ​പ​ന ന​ട​ക്കു​ന്നു​ണ്ടെ​ങ്കി​ലും എ​ക്സൈ​സ് വ​കു​പ്പി​ന്‍റേ​യും പോ​ലീ​സി​ന്‍റേ​യും ക​ണ്ണി​ൽ​മാ​ത്രം അ​ത് എ​ത്തു​ന്നി​ല്ല.

ബീവറേജസ് കോര്‍പ്പറേഷൻ്റെയും കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്‌ലെറ്റുകള്‍ക്കും സമാനമായി കുപ്പി കണക്കിന് മദ്യം വില്‍ക്കുന്നത് ബാറുകള്‍ക്ക് ലാഭമോ? എല്ലാവരുടേയും മനസിലുള്ള ഒരു ചോദ്യമാണിത്.

മൊബൈല്‍ ആപ്പില്‍ ഇ ടോക്കണ്‍ എടുത്തുള്ള പരിഷ്‌കാരത്തില്‍ ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ വഴിയുള്ള മദ്യവില്‍പ്പന ഇടിഞ്ഞപ്പോള്‍ ബാറുകളില്‍ കൂടിയതായുള്ള കണക്കുകളാണ് പുറത്തുവരുന്നത്.

മുൻപ് ബാര്‍ ലൈസന്‍സ് മദ്യം വിളമ്പുന്നതിനുള്ളതാണ്. ബാറുകളില്‍ നിന്നും മദ്യം പാര്‍സല്‍ (കുപ്പിക്കണക്കിന്) നല്‍കാനാവില്ലായിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ ബാറില്‍ മദ്യം വിളമ്പല്‍ നിര്‍ത്തി കുപ്പിക്കണക്കിന് വില്‍പ്പനയ്ക്ക് അനുമതി നല്‍കി. ഇതോടെയാണ് ബാറുകളിലെ പെഗ് റേറ്റ് വില്‍പ്പനയിലെയും കുപ്പിക്കണക്കിനുള്ള വില്‍പ്പനയിലെയും ലാഭത്തെ ചൊല്ലി അഭ്യൂഹങ്ങളും പൊരുത്തക്കേടുകളും ഉയര്‍ന്നു തുടങ്ങിയത്. പെഗ് അളവില്‍ വില നിശ്ചയിച്ചിരുന്നത് ബാറിന്റെ നിലവാരത്തിനും സൗകര്യങ്ങള്‍ക്കും അനുസരിച്ചായിരുന്നു. ഇപ്പോഴത് കുപ്പിക്കണക്കിനായതോടെ എല്ലാ ബാറിലും ബീവറേജ് ഔട്ട് ലെറ്റിലും ഒരേവിലയ്ക്കാണ് മദ്യം ലഭിക്കുക. ഉയര്‍ന്ന ലൈസന്‍സ് ഫീസ് നല്‍കി കുപ്പിക്കണക്കിന് ബീവറേജ് ഔട്ട്‌ലെറ്റിലെ വിലയ്ക്ക് മദ്യം വിറ്റാല്‍ നക്ഷത്രപദവിയുള്ള ബാറുകള്‍ക്ക് എത്രത്തോളം മുതലാവുമെന്ന കാര്യത്തില്‍ സംശയമുണ്ടെന്നാണ് പല ബാറുടമകളും പറയുന്നത്. ജീവനക്കാരുടെ നിലനില്‍പ്പു പോലും അവതാളത്തിലാണെന്നും പറയുന്നു. അതിന് അവര്‍ നിരത്തുന്ന കണക്കുകള്‍ ഇങ്ങിനെയാണ്.

പെഗ് നിരക്കില്‍ മദ്യം വിളമ്പിയിരുന്ന കാലത്ത് 12 മാസത്തേക്ക് 28 ലക്ഷം രൂപയാണ് ബാറുടമകള്‍ ലൈസന്‍സ് ഫീസ് അടച്ചിരുന്നത്. ഇത്തവണ ലോക്ക് ഡൗണില്‍ കുരുങ്ങിയ ഏപ്രില്‍, മെയ് രണ്ടു മാസം കഴിഞ്ഞ് അടുത്ത മാര്‍ച്ച് 31 വരെയുള്ള പത്തു മാസകാലത്തേക്ക് ലൈസന്‍സ് പുതുക്കാന്‍ 30 ലക്ഷം രൂപയാണ് നല്‍കേണ്ടി വന്നത്. പുറമേ റൂഫ് ടോപ്, പുല്‍ത്തകിടി (ലോണ്‍), റസ്‌റ്റോറന്റ്, സ്വിമ്മിങ് പൂള്‍ എന്നിവിടങ്ങളില്‍ മദ്യം വിളമ്പാന്‍ 2.30 ലക്ഷംരൂപ കൂടി സര്‍ക്കാരിലേക്ക് അടച്ചു. പുതുക്കിയില്ലെങ്കില്‍ ലൈസന്‍സ് നഷ്ടപ്പെട്ടേക്കുമോ എന്ന് ഭയന്നാണ് ഭൂരിഭാഗം പേരും ഇത്തവണ ഫീസടക്കാന്‍ തയാറായത്. ചുരുക്കം ചിലര്‍ പുതുക്കിയില്ല. എംആര്‍പി. വിലയില്‍ മദ്യം വിറ്റ് ടേള്‍ ഓവര്‍ ടാക്‌സും(ടിഒടി) അടച്ചു കഴിഞ്ഞാല്‍ കാര്യമായ വരുമാനമില്ലെന്നാണ് ബാറുടമകള്‍ പറയുന്നത്.

ഒന്നാംതിയതി ഉള്‍പ്പെടെയുള്ള അവധി ദിനങ്ങള്‍ കുറച്ചാല്‍ പ്രതിദിനം ലൈസന്‍സ് ഫീസ് ഇനത്തില്‍ മാത്രം 12,500 രൂപയോളം ചെലവുണ്ട്. വായ്പയെടുത്ത് കിസ്ത് ഫീ അടച്ചവര്‍ക്ക് അതിന്റെ പലിശയും അടയ്ക്കണം. ഇതിനു പുറമേ നഗരസഭ ലൈന്‍സ് ഫീസ്, വൈദ്യുതി/വെള്ളം ചാര്‍ജുകള്‍, കെട്ടിട നികുതി, ജീവനക്കാരുടെ ശമ്പളം, ആദായ നികുതി എന്നിവ കൂടി കണക്കാക്കി പ്രതിദിനം അഞ്ചുലക്ഷം രൂപ ശരാശരി വില്‍പ്പനയുണ്ടെങ്കിലെ ഓപ്പറേഷന്‍ ചെലവുകള്‍ നടന്നുപോകു എന്നാണ് ഉടമകളുടെ വാദം. ഒറ്റപ്പെട്ട ബാറുകളിലും ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ ഇല്ലാത്ത സ്ഥലങ്ങളിലെ ബാറുകളിലും ഇതിനു കഴിയുമ്പോള്‍ ഒന്നിലേറെ ബാറുകളും ബെവ്‌കോ ഔട്ട്‌ലെറ്റുകളും അടുത്തടുത്തുള്ള നഗരങ്ങളെ ബാറുകള്‍ പ്രതിസന്ധിയിലാണെന്ന വാദവും ഉയര്‍ത്തുന്നുണ്ട്.ജനങ്ങളുടെ കൈയില്‍ പണമില്ലാത്തതിനാല്‍ 400 ടോക്കണ്‍ അടിച്ചാലും 150 ടോക്കണുമായെ ആളുകള്‍ വാങ്ങാനെത്തുന്നുള്ളുവെന്നും നഗരത്തിലെ ബാറുടമകള്‍ പറയുന്നു. പെഗ് അളവില്‍ മദ്യം വിളമ്പിയിരുന്ന കാലത്ത് ബാറുകളില്‍ തൊഴിലെടുത്തിരുന്നവരില്‍ 70 ശതമാനത്തോളം ഇപ്പോള്‍ തൊഴില്‍ രഹിതരായ സാഹചര്യവുമുണ്ട്.
എന്തായാലും ബാറുകളിൽ പാഴ്സൽ വിൽപ്പന നിർത്തി മദ്യം വിളമ്പിയാൽ മദ്യദുരന്തവും ഉണ്ടാവില്ല ബീവറേജസും രക്ഷപ്പെടും.

English summary

The Special Branch has issued reports to the district police chiefs pointing out several incidents in which several bars were caught selling liquor prepared secretly by themselves.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 292 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 170 പേര്‍ക്കും, കോട്ടയം...

പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി

കൊച്ചി: പറവൂരിൽ അമ്മയും കുഞ്ഞും കായലിൽ ചാടി.  വടക്കേക്കര പോലീസ് സ്‌റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്ന് കായലിൽ തെരച്ചിൽ തുടങ്ങി.ഫയർഫോഴ്സും മൽസ്യത്തൊഴിലാളികളും ചേർന്നാണ് പരിശോധന. 

മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി; ഡ്രൈവർ മരിച്ച നിലയിൽ; അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു

കോട്ടയം: മണർക്കാട് ഒഴുക്കിൽപ്പെട്ട കാർ കണ്ടെത്തി. കാറിൽ നിന്ന് അങ്കമാലി സ്വദേശി ജസ്റ്റിന്റെ മൃതദേഹം പുറത്തെടുത്തു. കാറിന്റെ ഗ്ലാസ് തകർത്താണ് മൃതദേഹം പുറത്തെടുത്തത്. പുലർച്ചെ രണ്ടുമണിയോടയായിരുന്നു അപകടം. വാഹനം സുരക്ഷിതമായ...

ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു; സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത

തിരുവനന്തപുരം: ആന്ധ്ര– ഒഡീഷ തീരത്തിന് സമീപം ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദം രൂപപ്പെട്ടു. കേരളത്തിലും തമിഴ്നാട്ടിലും ശക്തമായ മഴയ്ക്ക് വഴിയൊരുക്കുന്നതാണ് പുതിയ സാഹചര്യം.ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ വളരെയേറെ ജാഗ്രത...

നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ; മൂന്നു പേർ പിടിയിൽ; ഒരാൾ ഓടി രക്ഷപെട്ടു

തൃശൂർ: നാൽപ്പത് കിലോ മാനിറച്ചിയുമായി  നായാട്ട് സംഘം പിടിയിൽ. മച്ചാഡ് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് ലഭിച്ച രഹസ്യ  വിവരത്തേ തുടർന്ന് നടത്തിയ അന്വേഷണത്തിതിലാണ് മാൻ ഇറച്ചി കണ്ടെത്തിയത്. നായാട്ടുകാരായ നാലംഗ സംഘത്തിലേ മൂന്നു പേരെ...

More News