Sunday, October 17, 2021

മദ്യപിച്ച് വീട്ടിലെത്തിയതു ചോദ്യംചെയ്തതിന്റെ പേരിൽ മകൻ അച്ഛനെ തള്ളിത്താഴെയിട്ടശേഷം വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു

Must Read

വലിയതുറ: മദ്യപിച്ച് വീട്ടിലെത്തിയതു ചോദ്യംചെയ്തതിന്റെ പേരിൽ മകൻ അച്ഛനെ തള്ളിത്താഴെയിട്ടശേഷം വാരിയെല്ലുകൾ ചവിട്ടിയൊടിച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ച ഇയാളെ പിന്നീട് പോലീസ് പിടികൂടി.

വെട്ടുകാട് വാർഡിലെ വേളി മാധവപുരം ഭാസ്ക്കര നിവാസിൽ അരുൺ(32) ആണ് അച്ഛൻ അശോകനെ(62) തറയിൽ തള്ളിയിട്ടശേഷം കാലുകൊണ്ട് ചവിട്ടി ഇടതുവശത്തെ വാരിയെല്ലുകൾ ചവിട്ടിപ്പൊട്ടിച്ചത്. അശോകന്റെ രണ്ട് വാരിയെല്ലുകൾ പൊട്ടിപ്പോയെന്ന് വലിയതുറ പോലീസ് പറഞ്ഞു. കഴിഞ്ഞ ബുധനാഴ്ച രാത്രി ഒൻപതോടൊണ് സംഭവം.

വേളി ഇൻഡ്സട്രിയൽ മേഖലയിൽ കമ്പനിനടത്തുകയാണ് പരിക്കേറ്റ അശോകൻ. പരാതിയെ തുടർന്ന് ഇയാളെ പോലീസ് അറസ്റ്റുചെയ്തു. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് അശോകനിപ്പോഴെന്ന് പോലീസ് പറഞ്ഞു. ശംഖുംമുഖം അസി. കമ്മിഷണർ ഡി.കെ.പൃഥിരാജിന്റെ നേതൃത്വത്തിൽ വലിയതുറ ഇൻസ്പെക്ടർ പ്രകാശ്, എസ്.ഐ. അഭിലാഷുൾപ്പെട്ട സംഘമാണ് ഇയാളെ അറസ്റ്റുചെയ്തത്.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News