തൃശൂർ: ‘തമ്പ്രാന്റെ മകനല്ല, ചെത്തുതൊഴിലാളിയുടെ മകൻ ഇനിയും ഈ നാട് ഭരിക്കണം.’ എൽഡിഎഫ് പ്രവർത്തകർ തൃശൂർ എംജി റോഡിനു സമീപം നടത്തിയ ചുമരെഴുത്ത് വിവാദമായി. ഫേസ്ബുക്കിൽ വൈറലായതോടെ എതിരഭിപ്രായങ്ങളും ഉയർന്നു.
ചുമരെഴുത്ത് വിവാദമായതോടെ ആ വാചകങ്ങൾ സിപിഎം പ്രവർത്തകർ തന്നെ മായ്ച്ചുകളഞ്ഞു. ഇപ്പോൾ മതിലിൽ പിണറായി വിജയന്റെ ചിത്രം ബാക്കിയുണ്ട്. വിവാദ ചുമരെഴുത്ത് മായ്ച്ചുകളഞ്ഞ ചിത്രവും സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ചിലർ രണ്ടു ചിത്രങ്ങളും ചേർത്ത് ട്രോളുണ്ടാക്കി.
കോണ്ഗ്രസ് നേതാവ് കെ. സുധാകരൻ എംപിയാണ് മുഖ്യമന്ത്രി പിണറായി വിജയനെ ചെത്തുകാരന്റെ മകൻ എന്നു വിശേഷിപ്പിച്ചു വിവാദത്തിനു തുടക്കം കുറിച്ചത്.
English summary
‘The son of a blacksmith, not the son of Thamran, should still rule this country’