ഉത്തരാഖണ്ഡ് ബിജെപി എംഎൽഎയുടെ ഭാര്യാ സഹോദരിയെ ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ചു

0

നെടുമ്പാശേരി: ഉത്തരാഖണ്ഡ് ബിജെപി എംഎൽഎയുടെ ഭാര്യാ സഹോദരിയെ ലുക്കൗട്ട് നോട്ടീസിനെ തുടർന്ന് കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ എമിഗ്രേഷൻ വിഭാഗം തടഞ്ഞു വച്ചു. തെഹ്‌രി എംഎൽഎ കിഷോർ ഉപാധ്യായയുടെ ഭാര്യാ സഹോദരി നാസിയ യൂസഫ് ഇസുദ്ദീനെയാണ് തടഞ്ഞത്.

ഭൂ​മി ത​ട്ടി​പ്പ് കേ​സി​ൽ പ്ര​തി​യാ​യ​തി​നെ തു​ട​ർ​ന്നാ​ണ് ഇ​വ​ർ​ക്കെ​തി​രെ ലു​ക്കൗ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. നാ​സി​യ സിം​ഗ​പ്പൂ​രി​ലേ​ക്ക് പോ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത ഇ​വ​രെ പി​ന്നീ​ട് നെ​ടു​മ്പാ​ശേ​രി പോ​ലീ​സി​ന് കൈ​മാ​റി.

ഇ​തി​നി​ടെ കേ​ര​ള ഹൈ​ക്കോ​ട​തി​യി​ൽ അ​ടി​യ​ന്ത​ര​മാ​യി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ അ​നു​കൂ​ല​മാ​യി ഉ​ത്ത​ര​വു​ണ്ടാ​യ​തി​നെ​ത്തു​ട​ർ​ന്ന് താ​മ​സി​യാ​തെ​ത​ന്നെ വി​ട്ട​യ​ച്ചു.

Leave a Reply