Sunday, September 19, 2021

താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ നടത്തിയ ചർച്ചയെ രൂക്ഷമായി വിമർശിച്ച് ശിവസേന

Must Read

ന്യൂഡൽഹി: താലിബാൻ നേതാവ് ഷേർ മുഹമ്മദ് അബ്ബാസ് സ്റ്റാനെക്സായുമായി ഖത്തറിലെ ഇന്ത്യൻ അംബാസഡർ ദീപക് മിത്തൽ നടത്തിയ ചർച്ചയെ രൂക്ഷമായി വിമർശിച്ച് ശിവസേന. നിലവിൽ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാകൗൺസിൽ അധ്യക്ഷസ്ഥാനത്തുള്ള ഇന്ത്യ താലിബാനെ വിമർശിച്ചതിനു പിന്നാലെ അതേ ഭീകരരുമായി കൂടിക്കാഴ്ച നടത്തിയെന്ന് ശിവസേന നേതാവ് വിമർശിക്കുന്നു. “നാണംകെട്ട കീഴടങ്ങൽ’ എന്ന ഹാഷ്ടാഗോടെയായിരുന്നു ട്വീറ്റ്.

“ഈ ​ക്ര​മം നോ​ക്കു​ക, അ​ഫ്ഗാ​നി​സ്ഥാ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര​മോ​ദി പു​ടി​നു​മാ​യി ച​ർ​ച്ച ന​ട​ത്തു​ന്നു- ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യു​ടെ സു​ര​ക്ഷാ​കൗ​ൺ​സി​ൽ അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​ള്ള ഇ​ന്ത്യ അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള പ്ര​സ്താ​വ​ന​യി​ൽ താ​ലി​ബാ​നെ പ​രാ​മ​ർ​ശി​ക്കു​ന്നു- ഖ​ത്ത​റി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ താ​ലി​ബാ​ൻ പ്ര​തി​നി​ധി​യു​മാ​യി ഇ​ന്ത്യ​ക്കാ​രു​ടെ സു​ര​ക്ഷി​ത​മാ​യ മ​ട​ങ്ങി​വ​ര​വി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ന​ട​ത്തു​ന്നു’-​പ്രി​യ​ങ്ക ച​തു​ർ​വേ​ദി ട്വീ​റ്റ് ചെ​യ്യു​ന്നു.

ദോ​ഹ​യി​ലെ ഇ​ന്ത്യ​ൻ എം​ബ​സി​യി​ലാ​യി​രു​ന്നു ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​റും താ​ലി​ബാ​ൻ നേ​താ​വും ച​ർ​ച്ച ന​ട​ത്തി​യ​ത്. ദോ​ഹ​യി​ലെ താ​ലി​ബാ​ൻ രാ​ഷ്‌​ട്രീ​യ​കാ​ര്യ ഓ​ഫീ​സ് ത​ല​വ​നാ​ണു ഷേ​ർ മു​ഹ​മ്മ​ദ് അ​ബ്ബാ​സ്. താ​ലി​ബാ​ന്‍റെ അ​ഭ്യ​ർ​ഥ​ന​പ്ര​കാ​ര​മാ​യി​രു​ന്നു ച​ർ​ച്ച​യെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ച​ത്. അ​ഫ്ഗാ​ൻ മ​ണ്ണ് ഇ​ന്ത്യാ​വി​രു​ദ്ധ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് ച​ർ​ച്ച​യി​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ദീ​പ​ക് മി​ത്ത​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

അ​ഫ്ഗാ​നി​സ്ഥാ​നി​ൽ കു​ടു​ങ്ങി​യ ഇ​ന്ത്യ​ക്കാ​രു​ടെ മ​ട​ക്കം, സു​ര​ക്ഷ, ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന അ​ഫ്ഗാ​ൻ പൗ​ര​ന്മാ​രു​ടെ, പ്ര​ത്യേ​കി​ച്ച് ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ യാ​ത്ര എ​ന്നി​വ ച​ർ​ച്ചാ​വി​ഷ​യ​മാ​യി. ഈ ​വി​ഷ​യ​ങ്ങ​ളി​ൽ ക്രി​യാ​ത്മ​ക ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​മെ​ന്നു താ​ലി​ബാ​ൻ നേ​താ​വ് ദീ​പ​ക് മി​ത്ത​ലി​ന് ഉ​റ​പ്പു​ന​ല്കി​യ​താ​യി വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കു​ന്നു.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News