Tuesday, December 1, 2020

മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കും ഉള്‍പ്പെടുത്തി; ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ മാറ്റങ്ങള്‍ വരുത്തി സെലക്ഷന്‍ കമ്മിറ്റി

Must Read

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍...

മുംബൈ: ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ മാറ്റങ്ങള്‍ വരുത്തി സെലക്ഷന്‍ കമ്മിറ്റി. അടിയന്തര യോഗം ചേര്‍ന്നാണ് സെലക്ഷന്‍ കമ്മിറ്റി മാറ്റങ്ങള്‍ വരുത്തിയത്. രോഹിത് ശര്‍മ, വരുണ്‍ ചക്രവര്‍ത്തി എന്നിവരുടെ പരിക്ക് സംബന്ധിച്ച വിവാദങ്ങളാണ് ടീമില്‍ മാറ്റം വരുത്താന്‍ കമ്മിറ്റിയെ പ്രേരിപ്പിച്ചത്.

മലയാളി താരം സഞ്ജു സാംസണിനെ ഏകദിന ടീമിലേക്കും ഉള്‍പ്പെടുത്തി. നേരത്തെ ടി20 ടീമിലേക്ക് മാത്രമായിട്ടായിരുന്നു സഞ്ജുവിനെ പരിഗണിച്ചത്. പരിക്ക് ഭേദമായ രോഹിത് ശര്‍മയെ ടെസ്റ്റ് ടീമില്‍ മാത്രമാണ് ഉള്‍പ്പെടുത്തിയത്. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ ടെസ്റ്റിന് ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും. പരിക്കുണ്ടായിട്ടും ടീമില്‍ ഉള്‍പ്പെടുത്തിയ വരുണ്‍ ചക്രവര്‍ത്തിയെ ടി20 ടീമില്‍ നിന്ന് ഒഴിവാക്കി. വരുണ്‍ ചക്രവര്‍ത്തിക്ക് പകരം തമിഴ്‌നാട് പേസര്‍ തന്നെയായ ടി നടരാജനെ ഉള്‍പ്പെടുത്തി.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ ഓസ്‌ട്രേലിയയില്‍ കളിക്കുന്നത്. അഡ്‌ലെയ്ഡില്‍ നടക്കുന്ന ഒന്നാം ടെസ്റ്റിന് ശേഷം കോഹ്‌ലി നാട്ടിലേക്ക് മടങ്ങും.

ഐപിഎല്ലിനിടെ പരിക്കേറ്റ രോഹിതിനെ ആദ്യം ടീം പ്രഖ്യാപിച്ചപ്പോള്‍ പരിഗണിച്ചിരുന്നില്ല. ഇതിന് പിന്നാലെ സംഭവം വിവാദമായി. പിന്നീട് പരിക്ക് മാറി രോഹിത് ഐപിഎല്‍ കളിക്കാനിറങ്ങിയതും സെലക്ഷന്‍ കമ്മിറ്റിയുടെ മനംമാറ്റത്തിന് കാരണമായി. ഏകദിന, ടി20 മത്സരങ്ങളില്‍ വിശ്രമം അനുവദിച്ചാണ് രോഹിതിനെ ടെസ്റ്റ് ടീമിലേക്ക് പരിഗണിച്ചത്.

മലയാളി താരം സഞ്ജു സാംസണിനെ അധിക വിക്കറ്റ് കീപ്പറായാണ് ഏകദിന ടീമിലേക്ക് കൂടി പരിഗണിച്ചത്. നേരത്തെ ടി20 ടീമില്‍ മാത്രമായിരുന്നു മലലയാളി താരത്തെ ഉള്‍പ്പെടുത്തിയത്.

സീനിയര്‍ പേസര്‍ ഇഷാന്ത് ശര്‍മ നിലവില്‍ പരിക്കേറ്റ് വിശ്രമത്തിലാണ്. താരത്തിന്റെ ഫിറ്റ്‌നസ് നോക്കിയ ശേഷം ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കും. ഐപിഎല്ലിനിടെ പരിക്കേറ്റ് വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ടെസ്റ്റ് പരമ്പര ആകുമ്പോഴേക്കും താരം ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.

English summary

The selection committee has made changes to the team for India’s tour of Australia

Leave a Reply

Latest News

ഖത്തര്‍ സെന്‍സസ് നടപടികള്‍ ഇന്ന് മുതല്‍ പുനരാരംഭിക്കും

ഖത്തറില്‍ ഭരണകൂടം നടത്തുന്ന ജനസംഖ്യ, സ്ഥാപന, താമസ കെട്ടിട കണക്കെടുപ്പ് (സെന്‍സസ് 2020) ഡിസംബര്‍ 1 ന് പുനരാരംഭിക്കും. ഈ വര്‍ഷാദ്യം തുടങ്ങിയ സെന്‍സസ് കോവിഡ്...

ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക്; കർഷക സംഘടനകളുമായി കേന്ദ്രസര്‍ക്കാര്‍ ഇന്ന് ചര്‍ച്ച നടത്തിയേക്കും

കാർഷിക പരിഷ്കരണ നിയമങ്ങൾക്കെതിരായ ദില്ലി ചലോ മാർച്ച് ആറാം ദിവസത്തിലേക്ക് കടന്നു. അനുനയ നീക്കത്തിന്‍റെ ഭാഗമായി കേന്ദ്രസർക്കാർ ഇന്ന് കർഷക സംഘടനകളുമായി ചർച്ച നടത്തുമെന്നാണ് സൂചന.ഉപാധികളില്ലാതെ ചർച്ചക്ക് വിളിച്ചാൽ മാത്രമേ പോകുവെന്ന് കർഷക...

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സ്: പരിശോധന റിപ്പോര്‍ട്ട് വൈകും

കെ.എസ്.എഫ്.ഇ റെയ്ഡില്‍ വിജിലന്‍സിന്‍റെ പരിശോധന റിപ്പോര്‍ട്ട് വൈകും. ഗുരുതര ക്രമക്കേടുകള്‍ സംബന്ധിച്ച കണ്ടെത്തലുകള്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പം തുടരുന്നതാണ് ഇതിന് കാരണം. എന്നാല്‍ ഡയറക്ടര്‍ അവധിയിലായതിനാലാണ് റിപ്പോര്‍ട്ട് കൈമാറുന്നത് വൈകുന്നതെന്നാണ്...

വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ന്യൂഡൽഹി: വിമാനവാഹിനക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യയിൽ നിന്ന് പറയുന്നയർന്ന ശേഷം അറബി കടലിൽ തകർന്നുവീണ മിഗ്-29കെ യുദ്ധവിമാനത്തിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. അപകടം നടന്ന് നാല് ദിവസത്തെ തിരച്ചിലിന് ശേഷമാണ് നാവികസേനയിലെവിദഗ്ധർ വിമാനത്തിന്റെ...

കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും

കൊല്ലം : കെ.യു.ആർ.ടി.സി.യുടെ കീഴിലുള്ള എ.സി.ലോഫ്ളോർ ബസുകളിൽ ചൊവ്വാഴ്ചമുതൽ യാത്രക്കാർക്ക് 25 ശതമാനം നിരക്കിളവ് ലഭിക്കും. കോവിഡ് ബാധയെത്തുടർന്ന് പൊതുഗതാഗതസംവിധാനത്തിൽനിന്ന് അകന്നുനിൽക്കുന്ന യാത്രക്കാരെ ആകർഷിക്കാനുള്ള നടപടികളുടെ ഭാഗമായാണ് നിരക്കിളവ് നൽകുന്നത്.

More News